Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അര്‍ഥത്യാഗം അര്‍ത്ഥപൂര്‍ണ ജീവിതത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2017, 08:26 pm IST
in Samskriti

സര്‍വാസാം സരിതാം പതിര്‍യദി, യദി

വ്യാപ്തഃ സമസ്താ ദിശഃ

കല്‍പാന്തേഷ്വപി വാ ന ശുഷ്യതി യദി,

സൈ്വരം തദംഗീകൃതം;

അംഭഃ സ്വാദു പിപാസതഃ പഥി

പരിശ്രാന്തസ്യ പാന്ഥസ്യ കിം

തേന സ്യാത് ഫലമര്‍ണവോളയമിതി

ചേദിന്ദുഗ്രഹേ സ്‌നാസ്യതേ!!

വിഖ്യാതകവിയും വിദ്വാനുമായ നീലകണ്ഠദീക്ഷിതരുടെ ‘അന്യാപദേശശതക’ത്തിലുള്ള ശ്ലോകമാണിത്. എത്ര തന്നെ ഐശ്വര്യവാനാണെങ്കിലും ദാനം ചെയ്യാത്തവനായ വ്യക്തിയുടെ ജന്മം നിഷ്ഫലമാണെന്ന തത്വം മഹാകവി ഈ പദ്യത്തില്‍ വിശദീകരിക്കുന്നു.

സമുദ്രം എല്ലാ നദികളുടെയും നാഥനാണ്. അവയെല്ലാം അന്തിമമായി കടലില്‍ ചെന്ന് ചേരുകയാണല്ലോ ചെയ്യുന്നത്. സമുദ്രം എല്ലാ ദിക്കുകളെയും വ്യാപിച്ചു കിടക്കുന്നു. പ്രളയകാലത്തുപോലും അതിന് നാശമില്ല. ഒരിക്കലും അതു വറ്റിപ്പോകുന്നില്ല. അതിന്റെ വിസ്തീര്‍ണം കുറയുന്നുപോലുമില്ല. ഈ വസ്തുതകളെല്ലാം ലോകത്ത് സര്‍വജനങ്ങളും അംഗീകരിച്ചവ തന്നെ. അവ സൂചിപ്പിക്കുന്ന സമുദ്രത്തിന്റെ അതുല്യമായ മാഹാത്മ്യവും ആര്‍ക്കും ചോദ്യം ചെയ്യാവതല്ല.

ഇങ്ങനെയൊക്കെയാണെങ്കിലും ദാഹിച്ചുതളര്‍ന്ന് നടന്നുവരുന്ന ആര്‍ത്തനായ ഒരു വഴിയാത്രക്കാരന് കടലിനെക്കൊണ്ട് യാതൊരു പ്രയോജനവുമില്ല. അതിവിശാലമായ, അനന്തമായ ജലാശയമാണെങ്കില്‍ക്കൂടി, സമുദ്രത്തിന്റെ അക്ഷയമായ ജലസമ്പത്ത് ആരുടെയും ദാഹം തീര്‍ക്കാനുതകുന്നില്ല. വെള്ളത്തിന്റെഏറ്റവും പ്രധാനവും പ്രഥമവുമായ ഉപയോഗം ദാഹശമനത്തിനാണല്ലോ. അക്കാര്യത്തില്‍ സമുദ്രം തീര്‍ത്തും നിഷ്പ്രയോജനമാണ്. ഓ, തെറ്റിപ്പോയി, ഒരു മഹത്തായ ഉപകാരമുണ്ട്. അതു പറയാതെ വയ്യ. ചന്ദ്രഗ്രഹണം പോലുള്ള പുണ്യദിനങ്ങളില്‍ മുങ്ങിക്കുളിക്കാന്‍ സമുദ്രം കൊള്ളാം-കവി പരിഹാസരൂപേണ കൂട്ടിച്ചേര്‍ക്കുന്നു.

വമ്പിച്ച സമ്പത്തിനുടമകളാണെങ്കിലും സഹജീവികള്‍ക്ക് ആ ധനം വിനിയോഗിച്ച് യാതൊരുപകാരവും ചെയ്യാത്ത, നാടന്‍ ഭാഷയില്‍, അറുത്ത കൈയ്‌ക്ക് ഉപ്പിടാത്ത, കുബേരന്മാരെയാണ് കവി അന്യാപദേശരൂപേണ ഇവിടെ ഉപഹസിക്കുന്നത്. അവരുടെ അളവില്ലാത്ത ദ്രവ്യംകൊണ്ട്, പട്ടിണിയും യാതനയുമനുഭവിക്കുന്ന ഒരു നിസ്സഹായനു യാതൊരു പ്രയോജനവുമില്ല. ആ സ്ഥിതിക്ക് അവരുടെ കുബേരപദവി അര്‍ത്ഥശൂന്യമാണ്. ഒരുവന്‍ ധനികനാകുന്നത് സ്വന്തം ബുദ്ധി ശക്തിയും പരിശ്രമവുംകൊണ്ടാകാം, മറിച്ച് കേവലമായ ഭാഗ്യം കൊണ്ടാകാം. പക്ഷേ പരോപകാരത്തിനാകാത്തതെങ്കില്‍ ആ സമ്പത്ത് വ്യര്‍ത്ഥമാണ്. തന്റെ ധനം, തികഞ്ഞ ലുബ്‌ധോടെ കൂട്ടിവയ്‌ക്കുകയോ കേവലം സ്വാര്‍ത്ഥപൂരണത്തിനുവേണ്ടി ധൂര്‍ത്തടിക്കുകയോ എന്തുചെയ്താലും വേണ്ടില്ല, അപരന് പ്രയോജനപ്പെടുന്നില്ലെങ്കില്‍ അതിന്റെ ഉടമസ്ഥന്റേത് കടലിന്റേതുപോലെ വന്ധ്യമായ ഒരു ജീവിതം തന്നെ.

”പരോപകാരായ സതാം വിഭൂതയഃ” (നല്ലവരുടെ സമ്പത്ത് പരോപകാരത്തിനുള്ളതാകുന്നു) എന്നത് ഭാരതീയാദര്‍ശങ്ങളില്‍ പരമപ്രധാനമായ ഒന്നാണ്. ദാനത്തിന്റെ മാഹാത്മ്യം ഇത്രയേറെ വാഴ്‌ത്തിയിട്ടുള്ള മറ്റൊരു മാനവസംസ്‌കാരമില്ല. മരണം വരിച്ചുപോലും ദാനധര്‍മം അനുഷ്ഠിച്ചിട്ടുള്ള എത്രയെത്ര മഹത്തുക്കളുടെ കഥകളാണ് നാം പുരാണങ്ങളിലും ഇതിഹാസങ്ങളിലും കണ്ടെത്തുന്നത്. ”തേന തൃക്തേന ഭുഞ്ജീഥാഃ മാ ഗൃധഃ കസ്യസ്വിദ്ധനം?” എന്ന ഈശാവാസ്യോപനിഷത്തിലെ മന്ത്രം ഇവിടെ സ്മരണീയമാണ്. ത്യാഗംകൊണ്ടുവേണം സുഖമനുഭവിക്കേണ്ടത്, അത്യാഗ്രഹം പാടില്ല, എന്തെന്നാല്‍ യഥാര്‍ത്ഥത്തില്‍ ആരുടേതാണ് ഇക്കാണായ സമ്പത്ത് എന്നാണ് ഈ സൂക്തത്തിന്റെ പൊരുള്‍. ഗാന്ധിജി ആദരിക്കുകയും അനുഷ്ഠിക്കുകയും ചെയ്ത ജോണ്‍ റസ്‌കിന്‍ എന്ന ദാര്‍ശനികന്റെ ”ട്രസ്റ്റീഷിപ്പ് സിദ്ധാന്ത”വും മറ്റൊന്നല്ല.

അപരനുവേണ്ടിയഹര്‍നിശം പ്രയ്തനം

കൃപണതു വിട്ടു കൃപാലു ചെയ്തിടുന്നു;

കൃപണനധോമുഖനായ് കിടന്നു ചെയ്യു-

ന്നപജയകര്‍മ്മമവന്നു വേണ്ടി മാത്രം

എന്ന ശ്രീനാരായണഗുരുദേവന്റെ വിഖ്യാതമായ സൂക്തിയിലും ഈ തത്ത്വംതന്നെയാണ് അന്തര്‍ഭവിച്ചിരിക്കുന്നത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എറണാകുളം – ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്

Kerala

കുളിക്കുന്നതിനിടെ വിദ്യാര്‍ഥി ഇടിമിന്നലേറ്റ് മരിച്ചു

Kerala

ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി യുവാവ് മരിച്ചു

World

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി ജെഡി വാൻസ് പാകിസ്ഥാനിലേക്ക് പുറപ്പെട്ടു ; യുഎസുമായി കളിക്കരുതെന്ന് ടെഹ്‌റാന് മുന്നറിയിപ്പ് നൽകി വൈസ് പ്രസിഡൻ്റ്

India

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

ഭാര്യയുടെ ഉദരത്തിൽ പെൺകുഞ്ഞ് ; ആൺകുട്ടിയെ ലഭിക്കാത്തതിൽ വിറളി പൂണ്ട മുഹമ്മദ് അസ്‌റുദിൻ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി 

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.