അമ്പലപ്പുഴ: ജില്ല രൂക്ഷമായ വരള്‍ച്ചയെ നേരിടുമ്പോഴും ജലസമൃദ്ധമായ തോടുകള്‍ പോള നിറഞ്ഞ് രോഗവാഹികളായി മാറുന്നു. ഗ്രാമപ്രദേശങ്ങളിലെ ഒട്ടുമിക്ക തോടുകളും പോളയും പായലും നിറഞ്ഞ് നാട്ടുകാര്‍ക്കു ദുരിതമായി മാറിയിരിക്കുകയാണ്. ഒരു കാലത്ത് കുടിക്കാന്‍ വരെ ഇത്തരം തോടുകളില്‍ നിന്നു വെള്ളം ഉപയോഗിച്ചിരുന്നു.
എന്നാല്‍ ഇന്ന് തോടുകളിലിറങ്ങിയാല്‍ മാരക രോഗങ്ങള്‍ പിടിപെടുന്ന സ്ഥിതിയാണ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ നിന്ന് തോടുകളുടെ പോള വാരല്‍ നീക്കം ചെയ്ത ശേഷം മിക്ക തോടുകളും പോള നിറഞ്ഞു കിടക്കുകയാണ്. പോള നീക്കം ചെയ്യാന്‍ ത്രിതല പഞ്ചായത്ത് സമിതികള്‍ ഒരു പദ്ധതിയും ആവിഷ്കരിക്കാത്തതു മൂലം ജലസമൃദ്ധമായ തോടുകള്‍ കൊതുകുവളര്‍ത്തല്‍ കേന്ദ്രങ്ങളായി മാറി.
പോള നീക്കം ചെയ്താല്‍ വെള്ളം കുടിക്കുന്നതിനൊഴികെയുള്ള മറ്റാവശ്യങ്ങള്‍ക്കു തോട്ടുകളിലെ വെള്ളം ഉപയോഗിക്കാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. മിക്ക തോടുകളും കൈയേറി വീതി കുറഞ്ഞതും നികത്തുന്നതും ഇവ നശിക്കുന്നതിന് കാരണമായിട്ടുണ്ട്. വരള്‍ച്ചയെ കുറ്റം പറഞ്ഞു കോടികള്‍ വരള്‍ച്ചാ ദുരിതാശ്വാസത്തിനായി അനുവദിക്കുമ്പോഴും ഇത്തരം തോടുകശ ശുചീകരിക്കാന്‍ സര്‍ക്കാര്‍ യാതൊരു താല്പര്യവും കാണിക്കാറില്ല.
ആലപ്പുഴ മുതല്‍ അമ്പലപ്പുഴ വരെ നീണ്ടു കിടക്കുന്നതോടിനും ഈ ദുസ്ഥിതിയാണ്. ഏതാനും വര്‍ഷം മുമ്പുവരെ തൊഴിലുറപ്പ് പദ്ധതിയില്‍ പെടുത്തി ഇതിന്റെ ശുചീകരണം നടന്നിരുന്നു. എന്നാല്‍ പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ വന്നതോടെ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും തോട്ട ശുചീകരണം നീക്കം ചെയ്തു. ഇതോടെ പോള നിറഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായി. ഇടയ്ക്കു പാടശേഖര സമിതികള്‍ പോള നീക്കം ചെയ്യും.
ഇപ്പോള്‍ അതുമില്ല, ഇത്തരം തോടുകള്‍ ശുചീകരിച്ചാല്‍ കര്‍ഷകര്‍ക്കും നാട്ടുകാര്‍ക്കും പ്രയോജനപ്പെടുന്നതു കൂടാതെ കായല്‍ ടൂറിസ സാദ്ധ്യതയും വളര്‍ത്തിയെടുക്കാന്‍ കഴിയും. ജില്ലയില്‍ നൂറുകണക്കിനു തോടുകളാണ് ഈ രീതിയില്‍ അധികൃതരുടെ അലംഭാവം മൂലം പോള നിറഞ്ഞു നശിക്കുന്നത്.ഇതിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ കര്‍മ്മ പദ്ധതികള്‍ നടപ്പാക്കണമെന്നും ആവശ്യം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: