കല്‍പ്പറ്റ : പാവപ്പെട്ടവന്റെ സര്‍ക്കാര്‍ എന്ന് പറഞ്ഞ് അധികാരത്തിലേറിയ സിപിഎം ഭരണമേറ്റെടുത്ത് ഏഴ് മാസത്തിനുള്ളില്‍ കൊലക്കത്തിക്കിരയാക്കിയത് 19 പേരെയാണെന്ന് മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി സി.പി.സംഗീത പറഞ്ഞു.
കഞ്ചിക്കോട് വീട്ടമ്മയെ ചുട്ടുകൊന്നു, മലപ്പുറത്ത് പിഞ്ചുകുഞ്ഞിനെ കാലില്‍ പിടിച്ച് റോഡിലേക്ക് തൂക്കിയെറിഞ്ഞു, ചുംബന സമരം, താലിപൊട്ടിക്കല്‍ സമരം തുടങ്ങിയ അരാജകവാദികളെ പിന്തുണച്ചു, എട്ടുവയസ്സുകാരന് കാര്‍ത്തികിന്റെ കൈ വെട്ടി തുടങ്ങി സാധാരണക്കാരന്റെ റേഷനരി വരെ തടസ്സപ്പെടുത്തി കേരളജനതയുടെ ജീവിതം ദു:സ്സഹമാക്കുകയാണ് ഇടതു സര്‍ക്കാരിന്റെ നേട്ടമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: