കണ്ണൂര്‍: ഡോ.സുകുമാര്‍ അഴീക്കോടിന്റെ ചമരവാര്‍ത്ത പ്രസിദ്ധീകരിച്ച ഇരുപത് പത്രങ്ങള്‍ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ അഴീക്കോട് വായനശാലക്ക് തൃശൂരിലെ ടോംയാസ് അഡ്വര്ടൈ്വസിങ്ങ് സമര്‍പ്പിക്കുന്നു. ഡോ.അഴീക്കോടിന്റെ അഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂര്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് ഹാളില്‍ ഇന്ന് രാവിലെ 10 മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിക്ക് ടോംയാസ് അഡ്വര്‍ടൈസിങ്ങ് മാനേജിങ്ങ് ഡയരക്ടര്‍ തോമസ് പാറവട്ടി പത്രങ്ങള്‍ കൈമാറും. കണ്ണൂര്‍ അഴീക്കോട് പൂതപ്പാറ ഗാന്ധിമന്ദിരം വായനശാലയിലാണ് അഴീക്കോട് മാഷിന്റെ സ്മരണക്കായി സൂക്ഷിച്ചിരുന്നതാണ് ഈ പത്രങ്ങള്‍. ടോംയാസ് പുരസ്കാര സമിതിയുടെ പ്രഥമ അധ്യക്ഷനായിരുന്നു അഴീക്കോട് മാസ്റ്റര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: