കണ്ണൂര്‍: ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലിന്റെ 100-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തൊഴില്‍ മേള സംഘടിപ്പിക്കുന്നു. 28 ന് രാവിലെ പത്ത് മുതല്‍ കണ്ണൂര്‍ ചൊവ്വ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ചാണ് മേള. ഇരുപതിലേറെ പ്രശസ്ത സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന തൊഴില്‍ മേള കണ്ണൂര്‍ ജി ടെക് കമ്പ്യൂട്ടര്‍ എജ്യുക്കേഷനുമായി സഹകരിച്ചാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഐടി, ഓട്ടോമൊബൈല്‍, അക്കൗണ്ടിങ്, മള്‍ട്ടിമീഡിയ, അഡ്മിനിസ്ട്രേഷന്, സെയില്‍സ്, മാര്‍ക്കറ്റിങ്, ഓട്ടോകാഡ്, സോഫ്റ്റ്വെയര് തുടങ്ങിയ മേഖലകളില്‍ സൗജന്യമാണ് മേള സംഘടിപ്പിക്കുന്നത്. കെ.ശിവപ്രസാദ്, മോഹന്‍ നെടിയ, പി.പി.വിനോദ്, സാബിറലി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: