കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ ക്രിസ്തീയ പുരോഹിതന് അറസ്റ്റില്‍. തിരുവല്ല സ്വദേശി ഐസക്ക് കിഴക്കേപറമ്പില്‍ ആണ് പിടിയിലായത്. ഖത്തര്‍ എയര്‍വെയ്സില്‍ സ്വിറ്റ്സര്‍ലാന്‍ഡില്‍ നിന്നാണ് പുരോഹിതന് എത്തിയത്.
ഇദ്ദേഹത്തിന് അന്താരാഷ്ട്ര കള്ളക്കടത്തു സംഘവുമായി ബന്ധമുണ്ടോ എന്ന കാര്യം അടക്കം അന്വേഷിക്കുന്നുണ്ട്. 100 ഗ്രാം വീതമുള്ള മൂന്ന് സ്വര്‍ണക്കട്ടികള്‍ ചോക്ലേറ്റില്‍ പൊതിഞ്ഞ നിലയില്‍ പുരോഹതനില് നിന്നും കണ്ടെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിനുശേഷം മാത്രമേ ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടു എന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
വൈദികനെ സ്വര്‍ണക്കടത്തിന് ഉപയോഗിച്ചത്പരിശോധനയില് നിന്നും രക്ഷപെടാനുള്ള കള്ളക്കടത്ത് സംഘത്തിന്റെ തന്ത്രമായാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: