കരുനാഗപ്പള്ളി: ഡോക്ടര്‍മാരുടെ അനാസ്ഥ മൂലം ചികിത്സ ലഭിക്കാത്തതിനാല്‍ ഗര്‍ഭസ്ഥശിശു മരിച്ചു. കുലശേഖരപുരം കുറുങ്ങപ്പള്ളി സാരംഗിയില്‍ ജയകുമാറിന്റെ മകള്‍ ജോമോള്‍ (22)ക്കാണ് കുട്ടിയെ നഷ്ടമായത്.
കരുനാഗപ്പള്ളി ഗവ.ഹോസ്പിറ്റലിലെ ഗൈനഗോളജി ഡോക്ടര്‍ ബീനയുടെ ചികിത്സയിലായിരുന്ന ജോമോളെ പ്രസവസംബന്ധമായ അസുഖത്താല്‍ ഇന്നലെ രാവിലെ ആറിനാണ് ഹോപ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. എട്ടിനോടെ ഡോക്ടറെത്തി പരിശോധിച്ചപ്പോള്‍ അടിയ ന്തിരമായി സിസേറിയന്‍ നടത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അനസ്‌തേഷ്യ ഉള്‍പ്പെടെ ചികിത്സ നല്‍കേണ്ട മറ്റ് ഡോക്ടര്‍മാര്‍ ആരും തന്നെ ഹോസ്പിറ്റലില്‍ ഉണ്ടായിരുന്നില്ല. പല പ്രാവശ്യം ഇവരെ വിളിച്ചപ്പോളും ഓരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിയുകയായിരുന്നു. ഉടന്‍ തന്നെ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയും, അവിടെയെത്തി പരിശോധിച്ചപ്പോള്‍ കുട്ടി മരിച്ചതായി സ്ഥിരീകരിക്കുകയാണുണ്ടായത്. രാവിലെആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ കുട്ടി നഷ്ടപ്പെടുകയില്ലായിരുന്നു എന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. മരിച്ച് ഉള്ളില്‍ കിടക്കുന്ന കുട്ടിയെ രണ്ടുദിവസം കഴിഞ്ഞേ പുറത്തെടുക്കുവാന്‍ കഴിയു എന്ന് മെഡിക്കല്‍ കോളേജില്‍ നിന്ന് അറിയിച്ചതിനാല്‍ ജോമോളെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷ്ണുവാണ് ജോമോളുടെ ഭര്‍ത്താവ്. ഇതിനിടെ സംഭവമറിഞ്ഞ് എത്തിയ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ഹോസ്പിറ്റല്‍ ഉപരോധിച്ചു. കുറ്റക്കാരായ ഡോക്ടര്‍മാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും മുന്‍പും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാത്തത് വെല്ലുവിളിയാണെന്നും ഉപരോധ സമരം ഉദ്ഘാടനം ചെയ്ത ജില്ലാ വൈസ് പ്രസിഡന്റ് ശ്രേയസ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് വിഷ്ണു, ജനറല്‍ സെക്രട്ടറി സുനില്‍, അര്‍ജുന്‍ രാജീവ് എന്നിവര്‍ നേതൃത്വം നല്‍കി.
















