ന്യൂദല്‍ഹി: ബീഹാറിലെ ബാരാ കൂട്ടക്കൊല കേസിലെ പ്രതികളായ മാവോയിസ്റ്റുകളുടെ ദയാഹര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി സ്വീകരിച്ചു. നാല് പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്.
1992ലാണ് ബാരാ ഗ്രാമത്തില്‍ 34 മുന്നോക്ക ജാതിക്കാരെ മാവോയിസ്റ്റുകള്‍ കൂട്ടക്കൊല ചെയ്തത്. 2001 ജൂണ്‍ എട്ടിന് ടാഡ കോടതി നാല് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. 2002ല്‍ സുപ്രീംകോടതി ഇത് ശരിവെച്ചു. 2009ല്‍ ഇതേ കേസില്‍ മറ്റ് മൂന്ന് പേര്‍ക്ക് കൂടി വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതിലൊരാളെ തെളിവില്ലെന്ന് കണ്ട് വെറുതെ വിടുകയും മറ്റ് രണ്ട് പേരുടെ വധശിക്ഷ ജീവപര്യന്തമായി കുറക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് ദയാഹര്‍ജി രാഷ്ട്രപതിക്ക് മുന്നിലെത്തിയത്. 1990കളില്‍ നിരവധി ജാതി കൂട്ടക്കൊലകള്‍ക്ക് ബീഹാര്‍ വേദിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: