മുംബൈ: പാക്കിസ്ഥാന്റെ പിടിയില്‍ നിന്നും മോചിതനായ ഇന്ത്യന്‍ സൈനികന് ചന്തു ചവാന്റെ കുടുംബം സൈന്യത്തിനും പ്രതിരോധ സഹമന്ത്രി ഡോ. സുഭാഷ് ഭാംറെയ്ക്കും നന്ദി പറഞ്ഞു. മന്ത്രി സുഭാഷ് ഭാംറെയുടെ അശ്രാന്തമായ പരിശ്രമമാണ് മോചനത്തിന് ഹേതുവായതെന്നും ഇവര്‍ പറഞ്ഞു.
രാഷ്ട്രീയ റൈഫിള്‍സിലെ ജവാനായ ചന്തു അതിര്‍ത്തിയിലാണ് ചുമതല വഹിച്ചിരുന്നത്. പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകളില്‍ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയ സപ്തംബര്‍ 29ന് അബദ്ധത്തില്‍ നിയന്ത്രണരേഖ കടക്കുകയായിരുന്നു. നിരവധി തവണ ചന്തുവിന്റെ കുടുംബം മന്ത്രിയെ കണ്ട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. മന്ത്രി ഇക്കാര്യത്തില്‍ അതീവ ശ്രദ്ധചെലുത്തി വേണ്ട കാര്യങ്ങള്‍ നീക്കുകയായിരുന്നു. പാക്കിസ്ഥാന് മേല്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയാണ് സൈനികന്റെ മോചനത്തിന് വഴിയൊരുക്കിയത്.
ഇന്ത്യന്‍ സൈന്യത്തിലും കേന്ദ്ര സര്‍ക്കാരിലും പൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്നതായി ചന്തുവിന്റെ സഹോദരന് ഭൂഷന് ചവാന് പറഞ്ഞു. മുത്തശ്ശിയുടെ മരണാനന്തര കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ ചന്തുവിനെ കാത്തിരിക്കുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: