തൊടുപുഴ: കോളേജ് വിദ്യാര്‍ത്ഥിയെ ബിയര്‍കുപ്പിക്ക് തലയ്ക്കടിച്ച് കൊന്ന കേസില്‍ രണ്ട് പ്രതികള്‍ വലയിലായതായി സൂചന.
കാളിയാര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം സംഭവത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം നടത്തി വരികയായിരുന്നു.
മൂലമറ്റം സെന്റ് ജോസഫ് കോളേജിലെ മൂന്നാം വര്‍ഷ ലിറ്ററേച്ചര്‍ വിദ്യാര്‍ത്ഥി അര്ജുന് (20)നാണ് സഹപാഠിയായ വിദ്യാര്‍ത്ഥിനിയുടെ സഹോദരന്റെ ആക്രമത്തില്‍ കൊല്ലപ്പെട്ടത്. പിടിയിലായ പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ അച്ഛനെയും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു വിദ്യാര്‍ത്ഥിയുമാണ് പിടിയിലായത്.
ഇന്നലെ പ്രതികളെ പിടികൂടിയതായാണ് വിവരം. പിതാവുമായി സംസാരിച്ച് കൊണ്ടിരിക്കെ പെട്ടന്നുണ്ടായ പ്രകോപനത്തില്‍ പ്രതി കൊലപാതകം നടത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സുഹൃത്തുക്കളായ മൂന്ന് പേര്‍ക്കൊപ്പമാണ് അര്ജുന് സ്ഥലത്തെത്തുന്നത്. കുപ്പിയ്ക്ക് അടിയേറ്റ ശേഷം അരമണിക്കൂറിനുള്ളില്‍ മടങ്ങിയെത്തി പകരം വീട്ടുമെന്ന് പറഞ്ഞാണ് അര്ജുന് ബൈക്കില്‍ മടങ്ങിയത്.
കൊലപാതക സംഘത്തില്‍ ഇവരുള്ളതായി കൃത്യമായ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് അന്വേഷണവുമായി മുന്നോട്ടുപോകുന്നത്.
വണ്ടമറ്റം അമ്പാട്ട് വീട്ടില്‍ തങ്കച്ചന്- വിലാസിനി ദമ്പതികളുടെ ഏകമകനായിരുന്നു അര്ജുന്. കേസിലെ മുഖ്യപ്രതിയായ പ്ലസ്ടു വിദ്യാര്‍ത്ഥിയെ തിരുവഞ്ചൂരിലെ ജുവനൈല്‍ ഹോമിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: