പാലക്കാട്: പരിസ്ഥിതി മലിനീകരണമാണു രാജ്യം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വിപത്തെന്നു തൃപ്പൂണിത്തറ ആയുര്‍വേദ മെഡിക്കല്‍ കോളേജ് പ്രൊഫ. ഡോ.സി.കെ.കൃഷ്ണന്‍നായര്‍.
ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ നടന്ന ആയുഷ് ദേശീയ ശില്പശാലയുടെ മൂന്നാം ദിവസം മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആധുനിക കാലഘട്ടത്തില്‍ മനുഷ്യന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളാണു അന്തരീക്ഷം വിഷമയമാക്കുന്നത്. വരും തലമുറയുടെ ആരോഗ്യം സമകാലിക ജനതയുടെ കൈകളിലാണു. അന്തരീക്ഷത്തിലെ വിഷാംശത്തിന്റെ അളവ് ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതിന്റെ പരിണിത ഫലങ്ങളെക്കുറിച്ച് ഗൗരവപൂര്‍വം ചിന്തിക്കേണ്ടിയിരിക്കുന്നു.
ഡോ.വിഷ്ണു.പി.ജോഗലേക്കര്‍,ഡോ.ബിനില്‍.പി.ബി, ഡോ.ഷെര്‍ലി ദേവാനി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
തുടര്ന്നുപേപ്പര്,പോസ്റ്റര്‍ പ്രസന്റേഷന് വിഭാഗങ്ങളില്‍ നടന്ന മത്സരത്തില്‍ നൂറിലധികംപിജി,യുജി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
മൂന്ന് ദിവസം നീണ്ടുനിന്ന ശില്‍പ്പശാലയില്‍ അറുന്നൂറിലധികം പേര് പങ്കെടുത്തു. അഗദതന്ത്രത്തിന്റെ ഗുണഫലങ്ങള്‍ പൊതുജനങ്ങളിലേക്കെത്തിക്കാന്‍ സര്‍ക്കാരിനു മുന്‍പാകെ സമര്‍പ്പിക്കും.
ജനങ്ങളുടെ വിഷമയമായ ഭക്ഷണ ശീലങ്ങള്‍,ജീവിതശൈലികള്‍ എന്നിവ തിരുത്തുന്നതിനു സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ സഹായത്തോടെ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ ‘വിഷ ചികിത്സ’ സൗജന്യ ഒപി വിഭാഗം ആരംഭിക്കുമെന്നും കോളേജ് പ്രിന്സിപ്പാല് ഡോ.പി.എസ്.ആരതി സമാപനസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: