പുന്നപ്ര: ദേശിയപാതയില്‍ പുന്നപ്ര പവ്വര്‍ ഹൗസ് ജങ്ഷന് തെക്ക് ഭാഗത്ത് അറവു മാലിന്യം കുന്നുകൂടുന്നു. ് കാല്‍നട യാത്രക്കാര്‍ മൂക്കുപൊത്തി വേണം ഈ വഴി നടന്നു നീങ്ങാന്‍. സമീപത്തെ രണ്ടു വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ ആണ് ഇതന്റെ ദുരിതം കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത്. കോഴിയുടെ അവശിഷ്ടങ്ങളും അറവുമാടുകളുടെ അവശിഷ്ടങ്ങളും ഭക്ഷിയ്ക്കാനായി തെരു നായകള്‍ എത്തുന്നതും ജനങ്ങള്‍ക്ക് ഭീഷണിയായി കഴിഞ്ഞു. പുന്നപ്ര തെക്ക് പഞ്ചായത്ത് അധികൃതര്‍ ഫണ്ട് ഉണ്ടായിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: