വാഴയൂര്‍: വാഴയൂര്‍, ചെറുകാവ് പഞ്ചായത്തുകളില്‍ സിപിഎം നടത്തിയ അക്രമം പോലീസിന്റെ മൗനാനുവാദത്തോടെയായിരുന്നെന്ന് ബിജെപി ആരോപിച്ചു. 2015ല്‍ നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റ മുരളിധരനെന്ന സിപിഎം പ്രവര്ത്തകന് മുരളീധരന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. ആ സംഘര്‍ഷവുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ല. എന്നിട്ടും രാഷ്ട്രീയ ലാഭത്തിന് വേണ്ടി മുരളീധരന്റെ മരണം കൊലപാതകമായി ചിത്രീകരിച്ച് ഹര്‍ത്താല്‍ നടത്തുകയാണ് സിപിഎം ചെയ്തത്. ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമവും അഴിച്ചുവിട്ടു. പോലീസ് നോക്കിനില്‍ക്കുമ്പോഴായിരുന്നു സിപിഎമ്മുകാരുടെ അഴിഞ്ഞാട്ടം. വാഴയൂര്‍ പഞ്ചായത്തിലെ ബിജെപിയുടെ മുഴുവന്‍ കൊടിതോരണങ്ങളും, ഓഫീസുകളും അടിച്ചുതകര്‍ത്തു. നിരവധി പ്രവര്‍ത്തകരുടെ വീടുകളും വാഹനങ്ങളും തകര്‍ത്തു.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പുതുക്കോട് സന്ദര്‍ശിച്ചതിന് ശേഷമാണ് സിപിഎം അക്രമം ശക്തമാക്കിയത്. സംസ്ഥാനതലത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ അക്രമപരമ്പരയെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസ്, ജില്ലാ നേതാക്കളായ രശ്മില്‍നാഥ്, ബി.രതീഷ്, മണ്ഡലം നേതാക്കളായി പി.ദിനേശന്, കെ.പി.പ്രമോദ്, സുധാകരന് അഴിഞ്ഞിലം, ശ്രീനിവാസന് വാഴക്കാട്, അനില്‍ ബാലകൃഷ്ണന്, ഷിബു അനന്തായൂര്‍, ബൈജു, മണി എള്ളാത്തുപുറായ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: