കണ്ണൂര്‍: കലോത്സവ വേദിയില്‍ പോലീസ് സിപിഎമ്മിന് അടിമപ്പണി ചെയ്യുകയാണെന്ന് എബിവിപി ദേശീയ നിര്‍വ്വാഹക സമിതി അംഗം കെ.രഞ്ജിത്ത് പ്രസ്താവനയില്‍ പറഞ്ഞു. കലോത്സവത്തെ സിപിഎം-എസ്എഫ്ഐ സംഘങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും പോലീസ് ഏകപക്ഷീയമായി പെരുമാറുകയാണെന്നും അദ്ദേഹം പറഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ ജനാധിപത്യപരമായി കലോത്സവ വേദിക്ക് സമീപം റോഡില്‍ ലഘുലേഖ വിതരണം ചെയ്യുകയായിരുന്ന മാര്‍ക്സിസ്റ്റ് അക്രമ വിരുദ്ധ ജനകീയ സമിതി പ്രവര്‍ത്തകരെ അക്രമിച്ച നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും നടപടി പ്രതിഷേധാര്‍ഹമാണെന്നും കെ.രഞ്ജിത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: