കണ്ണൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസ്സുടമകള്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന ബസ്സ് സമരത്തിന്റെ ഭാഗമായി 24 ന് ജില്ലയിലും സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ച് പണിമുടക്കുമെന്ന് ബസ്സ് ഓണേഴ്സ് അസോസിയേഷന് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പെര്‍മിറ്റ് കാലാവധി തീരുന്ന ബസ്സുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കാനുളള ഓര്‍ഡിനന്‍സ് പുതുക്കുക, ഡീസലിന്റെ 25 ശതമാനം സെയില്‍സ് ടാക്സ് ബസ്സുകള്‍ക്ക് ഇളവു നല്‍കുക, ബസ്സ് യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുക,വിദ്യാര്‍ത്ഥികളുടെ സൗജന്യ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഫിബ്രവരി 2 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഫെഡറേഷന് കണ്‍വീനര്‍ വി.ജെ.സെബാസ്ററ്യന്, ജനറല്‍ സെക്രട്ടറി രാജ്കുമാര് കരുവരാത്ത്, ബസ്സ് ഓണേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡണ്ട് സി.എം.ശിവരാജന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: