നെടുമങ്ങാട് : 39-ാമത് അഖിലകേരള ടെക്നിക്കല്‍ സ്കൂള്‍ കലോത്സവത്തില്‍ രണ്ടാം ദിവസം മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ 54 പോയിന്റുകളുമായി മലപ്പുറം കുറ്റിപ്പുറം ടെക്നിക്കല്‍ എച്ച്എസ് ഒന്നാം സ്ഥാനത്തും മലപ്പുറം കൊക്കൂര്‍ ടെക്നിക്കല്‍ എച്ച്എസ് 47 പോയിന്റുകളുമായി രണ്ടാം സ്ഥാനത്തും കോഴിക്കോട് ടെക്നിക്കല്‍ എച്ച്എസ് 46 പോയിന്റുകളുമായി മൂന്നാം സ്ഥാനത്തുമാണ്. മത്സരങ്ങള്‍ രാത്രി വൈകി നടക്കുമ്പോള്‍ ഓവറോള്‍ കിരീടം ആര് നേടും എന്നത് പ്രവചനാതീതമാണ്. മഞ്ചേരി ടെക്നിക്കല്‍ സ്ക്കൂളും വട്ടംകുളം സ്ക്കൂളും പയ്യോളി സ്ക്കൂളും തൊട്ടു പിന്നിലുണ്ട്. കലോത്സവം ഇന്ന് സമാപിക്കും.വൈകുന്നേരം 5 നു നടക്കുന്ന പൊതുസമ്മേളനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. സി.ദിവാകരന് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന് , ജെ.മെഴ്സിക്കുട്ടിയമ്മ, ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി, ഡോ.എ.സമ്പത്ത് എംപി, എംഎല്‍എമാരായ കെ.ബി.ഗണേഷ്കുമാര്, ഐ.ബി.സതീഷ്, കെ.എസ്.ശബരിനാഥന്,നഗരസഭാചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന് തുടങ്ങിയവര്‍ പങ്കെടുക്കും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്നവര്‍ക്കുള്ള ഒന്നും രണ്ടും സ്ഥാനങ്ങളിലേക്ക് പ്രധാന ട്രോഫികള്‍ക്ക് പുറമെ സി.ദിവാകരന് എംഎല്‍എ സ്പോണ്സര് ചെയ്യുന്ന ട്രോഫികളും സമ്മാനമായി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: