പൂവ്വാര്‍ : ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പൂവ്വാര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കാത്തതിനാല്‍ പോലീസുകാര്‍ക്ക് നരകയാതന. പൂവ്വാര്‍ തീരദേശ പ്രദേശത്താണ് കോസ്റ്റല്‍ സ്റ്റേഷന് പ്രവര്‍ത്തിക്കുന്നത് സാമൂഹിക വിരുദ്ധരുടെ താവളമായി മാറിക്കൊണ്ടിരുന്ന ഇവിടം പോലീസ് സ്റ്റേഷന് വന്നതോടെ ഒരു പരിധിവരെ മദ്യപാനവും സമൂഹ്യവുരുദ്ധ ശല്യവും കുറക്കാന്‍ സാധിച്ചു.
പൂവ്വാര്‍ പോലീസ് സ്റ്റേഷനിലായിരുന്നു കോസ്റ്റര്‍ വിഭാഗത്തെ കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയായതോടെ ഈ കെട്ടിടത്തിലേക്ക് മാറ്റി നിയമിച്ചു. നാല് പോലീസുകാരാണ് ഇവിടെ ഡ്യൂട്ടി നോക്കുന്നത്.
പുതിയ കെട്ടിടത്തില്‍ ഇതുവരെ വൈദ്യുതി കണക്ഷന് ലഭിച്ചിട്ടില്ല. രാത്രികാലങ്ങളില്‍ മെഴുകുതിരി വെളിച്ചത്തില്‍ വേണം ഡ്യൂട്ടി നോക്കാന്‍. പോലീസ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്ന വഴിയിലെ സ്ട്രീറ്റ് ലൈറ്റുകള്‍ ഇല്ലാതായിട്ട് മാസങ്ങളായി. കെട്ടിടത്തില്‍ കുടിവെള്ളവും ലഭ്യമല്ല. മത്സ്യബന്ധനത്തിനു പോകുന്ന തൊഴിലാളികള്‍ക്ക് വരെ ആപത്ഘട്ടങ്ങളില്‍ സഹായ ഹസ്തം എത്തേണ്ടത് കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍ നിന്നാണ്.
എന്നാല്‍ അധികൃതരുടെ അവഗണനിയില്‍ വളരെ ബുദ്ധിമുട്ട് സഹിച്ച് ജോലിനോക്കുകയാണ് പോലീസുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: