കോട്ടക്കല്‍: ദേശീയപാതയോട് ചേര്‍ന്നുള്ള കോട്ടക്കല്‍ ടൗണില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. പുത്തൂര്‍ ചെനക്കല്‍ ബൈപ്പാസില്‍ തെരുവോര കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ബൈപ്പാസിലെ ചെറുചായക്കടകള്‍ കേന്ദ്രീകരിച്ചാണ് വില്‍പ്പന നടക്കുന്നത്. പുത്തൂര്‍ ബൈപ്പാസില്‍ ധാരാളം ചെറുതും വലുതുമായ കച്ചവടക്കാരുണ്ട്.
വൈകുന്നേരമാകുന്നതോടെ ഇവിടം ആളുകളെ കൊണ്ട് നിറയും. ആദ്യം താനൂരില്‍ നിന്നുള്ള പുതിയ മത്സ്യം വാങ്ങാക്കാനായിരുന്നു ബൈപ്പാസ് പരിസരത്തേക്ക് ആളുകള്‍ വന്നിരുന്നത്. പിന്നീട് ബൈപ്പാസില്‍ പുത്തുര്‍ ജംങ്ഷന് മത്സ്യവ്യാപാര കേന്ദ്രമായി. അതോടെ പഴവര്‍ഗങ്ങളും പച്ചക്കറികളുമെല്ലാം കിട്ടുന്ന ഒരു നല്ല തെരുവു കച്ചവട കേന്ദ്രമായി ബൈപ്പാസ് പരിസരം മാറി. വൈകിട്ട് സവാരിക്കു വരുന്നവരെയും മറ്റും പ്രതീക്ഷിച്ച് ബൈപ്പാസിലുടനീളം കൊച്ചു ചായക്കടകളും തുടങ്ങി. ഇത്തരം ചായക്കടകളിലെ സ്ഥിരം സന്ദര്‍ശകരായി ചായകുടിച്ചിരുന്നാണ് കഞ്ചാവ് ലോബി വില്‍പ്പന നടക്കുന്നത്.
ഇതറിഞ്ഞിട്ടുപോലും ഒന്നുപറയാനാകാതെ മറ്റ് കടക്കാര് വിഷമിക്കുകയാണ്.
വൈകുന്നേരമാണ് ഇവരുടെ വില്‍പ്പന സജീവമാകുന്നത്. വാഹനത്തില്‍ വച്ചും വില്‍പ്പന നടത്തുന്നുണ്ട്. സായാഹ്ന സവാരിക്കാരുടെ വാഹനങ്ങള്‍ സാധാരണയായി ഇവിടെ നിര്ത്താറുള്ളതിനാല് പോലീസ് പരിശോധയുണ്ടാകില്ലെന്നതാണ് ഇക്കൂട്ടര്‍ക്ക് തണലായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: