വാണിയമ്പലം: ശ്രീബാണാപുരം ത്രിപുരസുന്ദരി ദേവീക്ഷേത്രത്തിന് നേരെ രാത്രിയുടെ മറവില്‍ ആക്രമണം. ഇന്നലെ പുലര്‍ച്ചെ നടതുറക്കാന്‍ മേല്‍ശാന്തിയും ജീവനക്കാരും എത്തിയപ്പോഴാണ് ക്ഷേത്രത്തിലെ വസ്തുവകകള്‍ നശിപ്പിച്ചതായി കണ്ടത്. സ്റ്റോര്‍ റൂം കുത്തിതുറന്നിട്ടുണ്ട്, ഭണ്ഡാരത്തിന്റെ പൂട്ടുപൊളിച്ചു. ഉപദേവനായ നാഗരാജാവിന്റെ പ്രതിഷ്ഠ ഇളക്കിയെടുത്ത് വലിച്ചെറിഞ്ഞു. ക്ഷേത്ര ഓഡിറ്റോറിയത്തിന് സമീപത്തെ മുറി കുത്തിതുറന്ന് അലമാരകള്‍ മറിച്ചിടുകയും ചെയ്തിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് മലമൂത്ര വിസര്‍ജ്ജനം നടത്തി അശുദ്ധമാക്കി. ആംപ്ലിഫയര്‍, വൈദ്യുതി കണക്ഷന്, ജനറേറ്റര്‍ തുടങ്ങിയ നശിപ്പിച്ചു.
ആസൂത്രിതമായി നടത്തിയ ആക്രമണമാണെന്ന് വ്യക്തമാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് ക്ഷേത്രം ഭാരവാഹികള്‍ വണ്ടൂര്‍ പോലീസില്‍ പരാതി നല്കി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുത്തു.
ശ്രീകോവിലിനുള്ളില്‍ കയറി അക്രമം കാണിക്കുകയും, നാഗ പ്രതിഷ്ഠ ഇളക്കി മാറ്റുകയും, ക്ഷേത്ര മതില്‍ക്കെട്ടിനു മുകളില്‍ മലവിസര്‍ജ്ജനം നടത്തുകയും ചെയ്തതില്‍ ക്ഷേത്ര ശുദ്ധി നശിപ്പിക്കുകയെന്ന ഉദ്ദേശം മാത്രമാണുള്ളത്. ഉപകരണങ്ങള്‍ അടിച്ചുതകര്‍ത്തത് മോഷണമാണെന്ന് വരുത്തി അന്വേഷണം വഴിതെറ്റിക്കാനാണെന്നും ക്ഷേത്രാചാരങ്ങളോട് അസഹിഷ്ണുതയുള്ള വ്യക്തിയോ വ്യക്തികളോയാണ് ഇതിന് പിന്നിലെന്നും ഭക്തജനങ്ങള്‍ പറയുന്നു.
ഇന്ന് വൈകിട്ട് വാണിയമ്പലത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടക്കും. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന് പങ്കെടുക്കും,
പ്രതികരിക്കാൻ ഇവിടെ എഴുതുക: