പട്ടാമ്പി: വള്ളുവനാട് ഹിന്ദുമതപരിഷത്ത് സനാതനധര്‍മ നവോത്ഥാന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നാല് ദിവസത്തെ ഹൈന്ദവസമ്മേളനത്തിന് (ചതുര്ഥസമ്മേളനം) 26ന് തിരിതെളിയും. തൃത്താല യജ്ഞേശ്വരത്തെ നിളാതടത്തില്‍ വെച്ചാണ് സമ്മേളനം.
സമ്മേളനത്തില്‍ അധ്യാത്മിക, സാംസ്കാരിക മണ്ഡലങ്ങളിലുള്ളവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് പ്രഭാഷണം നടത്തും. എല്ലാ ദിവസവും വൈകീട്ട് 4.30നാണ് സമ്മേളനം തുടങ്ങുക.
26ന് രാവിലെ 6.30ന് അഗ്നിഹോത്രം നടക്കും. തുടര്‍ന്ന് ധ്വജാരോഹണത്തോടെ പരിപാടികള്‍ക്ക് തുടക്കമാവും. വൈകീട്ട് മൂന്നിന് യജ്ഞേശ്വരം ക്ഷേത്രത്തില്‍നിന്ന് ദീപജ്യോതിപ്രയാണം നടക്കും. തുടര്‍ന്ന് ദീപപ്രോജ്ജ്വലനം നടക്കും.
ഉദ്ഘാടനസമ്മേളനത്തില്‍ ആയുര്വേദചികിത്സകന് സിഎന്‍എസ് ചികിത്സാലയത്തിലെ ഗംഗാധരന് വൈദ്യര്, ഗുരുസ്വാമി ചായില്യത്തൊടി സി.ടി.രാമന്,കാറല്‍മണ്ണ ആര്യസമാജത്തിലെ കെ.എം.രാജന്,ആമക്കാവ് അന്തിമഹാകാളന്‍കാവ് ക്ഷേത്രസമിതി പ്രസിഡന്റ് കുന്നത്തേരി പറമ്പില്‍ ചങ്ങന് എന്നിവരെ ആദരിക്കും.
‘അഖണ്ഡഭാരതം അജയ്യഭാരതം’ എന്ന വിഷയത്തില്‍ ഡോ.എന്‍.ഗോപാലകൃഷ്ണന് പ്രഭാഷണം നടത്തും. 27ന് ഡോ.രാമകൃഷ്ണശര്‍മ,ആത്മസ്വരൂപാനന്ദ, 28ന് നിഗമാനന്ദതീര്ഥപാദര്, അഡ്വ.സുജാത എസ്.വര്‍മ, 29ന് രാഹുല്‍ ഈശ്വര്‍, എല്‍.ഗിരീഷ്കുമാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: