പാലക്കാട്: വനവാസി വികാസകേന്ദ്രം സംസ്ഥാന സമ്മേളനം ഇന്നും നാളെയും കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ നടക്കും.രാവിലെ 11ന് കേന്ദ്ര കൃഷി സഹമന്ത്രി സുദര്ശന് ഭഗത് ഉദ്ഘാടനം ചെയ്യും.14ജില്ലകളില്‍ നിന്നും അഞ്ഞൂറോളം പ്രതിനിധികള്‍ പങ്കെടുക്കും.
കല്ല്യാണആശ്രമംദേശീയ സഹസംഘടനാ സെക്രട്ടറി അതുല്‍ ജോഗ്,ദേശീയ ശിക്ഷാപ്രമുഖ് രാമചന്ദ്രയ്യ എന്നിവര്‍ പങ്കെടുക്കും.
അട്ടപ്പാടിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അഞ്ഞൂറോളം നവജാതശിശുക്കള്‍ മരിച്ചസംഭവം സിബിഐ അന്വേഷിക്കണം. വനവാസികളുടെ ഉന്നമനത്തിനായി കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും അവ അര്‍ഹതപ്പെട്ടവരുടെ കൈയ്യുകളില്‍ എത്തുന്നില്ല. നൂറുക്കണക്കിന് എന്‍ജിഒകള്‍ ആദിവാസികളുടെ സേവനത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്.
എന്നാല്‍ ഇതൊന്നും ശരിയായ ദിശയിലല്ല. ലക്ഷക്കണക്കിന് വനവാസികള്‍ സംസ്ഥാനത്ത് നേരിടുന്ന ദുരവസ്ഥക്ക് പരിഹാരം കണ്ടെത്തേണ്ടതുണ്ട്.
ഒരു സെന്റ് ഭൂമിപോലും ഇല്ലാത്ത ആയിരക്കണക്കിന് വനവാസികള്‍ കേരളത്തിലുണ്ട്. ഭൂമിയുള്ളവര്‍ക്ക് പട്ടയവുമില്ല. അതിനാല്‍ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുമില്ല.പലതും ഇടനിലക്കാര്‍ തട്ടിയെടുക്കുകയാണ്.
വനവാസികള്‍ക്കുള്ള ഭൂവിതരണം, അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാനുളള നീക്കം, കടപ്പാറ ഭൂമി പ്രശ്നം എന്നിവയെല്ലാം സമ്മേളനത്തില്‍ ചര്‍ച്ചചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: