മറയൂര്‍: നാച്ചിവയല്‍ ചന്ദന ഡിവിഷനില്‍ നിന്ന് രണ്ട് ലക്ഷം രൂപ വിലവരുന്ന ചന്ദനമരം മോഷ്ടിച്ചു. കവകുടിയ്‌ക്ക് സമീപത്തുനിന്ന മരമാണ് മോഷ്ടിച്ചത്.
സംഭവത്തില്‍ വനംവകുപ്പിന്റെ താല്ക്കാലിക വാച്ചര്‍ പിടിയിലായി. പെരിയകുടി സ്വദേശി മഹാദേവനാണ് പിടിയിലായത്. ഇയാള്‍ ചന്ദനമാഫിയ സംഘത്തില്‍ നിന്ന് 6000 രൂപ വാങ്ങിയതിന് ശേഷമാണ് മരം മുറിക്കാനുള്ള സൗകര്യമൊരുക്കിക്കൊടുത്തത്. ചന്ദനം മുറിച്ച് കടത്തിയ സംഘത്തെക്കുറിച്ച് വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പിടിയിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
















