കറുകച്ചാല്‍ : നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും അടിമത്വവും അടിമവര്‍ഗ്ഗത്തെ മുതലെടുക്കുന്നതും അവസാനിപ്പിച്ച് സര്‍ക്കാര്‍ മേഖലയിലെ ആനുകൂല്യങ്ങളും ജീവിത സാഹചര്യങ്ങളില്‍ തുല്യത പാലിക്കാനും ഹിന്ദു ഐക്യവേദിക്കേ കഴിയുയെന്ന് അഖില കേരള ഹിന്ദു സാംബവ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി എം. സത്യശീലന്‍. ചമ്പക്കര ശാരദാ സ്‌കൂളില്‍ നടന്ന പഠന ശിബിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
താലൂക്ക് പ്രസിഡന്റ് റ്റി.ആര്‍. രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ശിബിരത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.എന്‍ രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. സമാപന സഭയില്‍ അരവിന്ദാക്ഷന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി ആര്‍.എസ് അജിത്കുമാര്‍ പ്രഭാഷണം നടത്തി. കെ.പി ഗോപിദാസ്, രാജു വെള്ളക്കല്‍, ജി.എസ് മന്മഥക്കുറുപ്പ്, ശശിധരക്കുറുപ്പ്, കൃഷ്ണന്‍കുട്ടി പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
















