ചങ്ങനാശേരി: തൃക്കൊടിത്താനം മഹാക്ഷേത്രത്തില്‍ പുരാവവസ്തു വകുപ്പ് ഏറ്റെടുത്തിട്ടുള്ള ശ്രീകോവില്‍, നമസ്‌കാര മണ്ഡപം, ചുറ്റുമതില്‍ എന്നിവിടങ്ങളില്‍ ഉദേ്യാഗസ്ഥര്‍ ഗവേഷണം നടത്തി. ശ്രീകോവിലില്‍ രേഖപ്പെടുത്തിയിട്ടുള്ള വട്ടെഴുത്ത്, കോലെഴുത്ത് ശിലാസനങ്ങള്‍, ചുവര്‍ ചിത്രങ്ങള്‍ എന്നിവ സംരക്ഷിക്കുക, പ്രദക്ഷിണപാത പുന:ക്രമീകരിക്കുക, ചുറ്റുമതിലിന്റെ കേടുപാടുകള്‍ പരിഹരിക്കുക, മ്യൂസിയം പണികഴിപ്പിക്കുന്നതിന് ക്ഷേത്രോപദേശകസമിതി നല്‍കിയ നിവേദനം തുടങ്ങിയവയെ സംബന്ധിച്ച് പഠനം നടത്തുകയായിരുന്നു ഉദേ്യാഗസ്ഥര്‍.
മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണ് ഈ ക്ഷേത്രത്തിലെ ചുവര്‍ ചിത്രങ്ങള്‍. ശ്രീകോവിലിന്റെ തടി സംബന്ധമായ കേടുപാടുകളും തകിടുകള്‍ മാറ്റിയിടുന്ന ജോലികളും നേരത്തെ പുരാവസ്തു വകുപ്പിന്റെ ചുമതലയില്‍ നടത്തിയിരുന്നു. വരുന്ന സാമ്പത്തികവര്‍ഷത്തില്‍ പുതിയ പദ്ധതികള്‍ നടപ്പില്‍വരുത്തുകയാണ് ഉദേ്യാഗസ്ഥരുടെ ലക്ഷ്യം. ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ബി.രാധാകൃഷ്ണമേനോന്‍, വൈസ് പ്രസിഡന്റ് സജികുമാര്‍ തിനപ്പറമ്പില്‍, സെക്രട്ടറി പി.സി.രാധാകൃഷ്ണന്‍, സുജിത് സുന്ദര്‍, ആര്‍.ജയേഷ് എന്നിവരുമായി ഉദേ്യാഗസ്ഥര്‍ ചര്‍ച്ച നടത്തി.
















