കൊഴിഞ്ഞാമ്പറ: കുന്നംകാട്ടുപതി തടയണയിലെ വെള്ളം സമൂഹ്യ വിരുദ്ധര്‍ തുറന്ന് വിട്ടതില്‍ ഇറിഗേഷന്‍ വകുപ്പിന്റെ വീഴ്ച്ചയാണെന്നാരോപിച്ച് വിവിധ പാടശേഖര സമിതിയിലെ കര്‍ഷകര്‍ ഇറിഗേഷന്‍ വകുപ്പ് ഓഫീസ് ഉപരോധിച്ചു. കഴിഞ്ഞദിവസമാണ് കുന്നംകാട്ടുപതി തടയണയില്‍ ശേഖരിച്ചുവെച്ച കുടിവെള്ളം സാമൂഹ്യ വിരുദ്ധര്‍ തുറന്നുവിട്ടത്.
ചിറ്റൂര്‍ താലൂക്കിലെ വടകരപതി,കൊഴിഞ്ഞാമ്പാറ,എരുത്തിയാമ്പതി,നല്ലേപ്പിള്ളി,പെരുമാട്ടി എന്നി പഞ്ചായത്തുകളിലേക്ക് വിതരണം ചെയ്യാനുള്ള കുടിവെള്ളമാണ് തുറന്നുവിട്ടത്.
ആളിയാര്‍ കരാര്‍ പ്രകാരം തമിഴ്നാട് മുഖ്യമന്ത്രിമായി കേരളമുഖ്യമന്ത്രി ഇടപെട്ട് ിട്ടിയ കുടിവെള്ളമാണ് നഷ്ടമായത്. കുന്നംകാട്ടുപതിയിലും,മൂങ്കില്മടയിലുമുള്ള പമ്പ്ഹൗസില്‍ നിന്നുമാണ് ഈ മേഖലയിലെ വീടുകളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത്.
രണ്ടു മൂന്ന് ദിവസങ്ങളിലായി രാത്രി സമയത്ത് കാവലില്ലാത്ത തടയണയുടെ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം തുറന്നു വിടുകയായിരുന്നു. ഏഴുദിവസ്സത്തേക്കുള്ള കുടിവെള്ളമാണ് തടയണയില്‍ സൂക്ഷിച്ചിരുന്നത്.
കളക്ടറുടെ പ്രത്യേകഫണ്ട് ഉപയോഗിച്ച് മേഖലിയലെ അഞ്ച് പഞ്ചായത്തുകളിക്കും ലോറിവെള്ളം നിറയ്ക്കുന്നതും ഇവിടെ നിന്നാണ്.
സ്ഥിരമായി മദ്യപാനികള്‍ തമ്പടിക്കുന്നവിജനമായ പ്രദേശമായതിനാല്‍ ഉദ്യോഗസ്ഥര്‍ക്കും വഴിയാത്രക്കാര്‍ക്കും നിരന്തരശല്യം ഉള്ളതായി നാട്ടുകാരും പറഞ്ഞു.
ഇതിനെതിതെ ഇറിഗേഷന്‍ വകുപ്പില്‍ നിന്നും ചിറ്റൂര്‍ സിഎയ്ക്ക് പരാതിനല്‍കിയിട്ടുണ്ട്. കേസ് അന്വേഷണം ആരംഭിച്ചതായി സിഎ വി.ഹംസ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: