പാലക്കാട്: കേരളത്തില്‍ സിപിഎം നടത്തുന്ന നരനായാട്ടിനെതിരെ ബിജെപിയുടെ കേന്ദ്രനേതൃത്വം ഇടപെടുന്നു. ഇതിന്റെ ഭാഗമായി 23ന് രാവിലെ കഞ്ചിക്കോട് ചടയന്കലായി വിമലയുടെയും രാധാകൃഷ്ണന്റെയും വീടുകള്‍ ബിജെപി പാര്‍ലിമെന്റ് അംഗം മീനാക്ഷി ലേഖി സന്ദര്‍ശിക്കും. വീട്ടമ്മയെ ചുട്ടുകൊല്ലുകയും ബിജെപി പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് വെട്ടിക്കൊലപ്പെടുത്തുകയും ചെയ്യുന്ന സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെയും, ഭീകരതക്കെതിരെയുമാണ് കേന്ദ്രഇടപെടല്‍.
സിപിഎമ്മിന്റെ കൊലപാതക രാഷ്ടട്രീയത്തിനെതിരെ നൂറുകണക്കിന് വീട്ടമ്മമാര്‍ അണിചേരുന്ന ധര്‍ണ്ണ രാവിലെ 10ന് പുതുശ്ശേരിയില്‍ മീനാക്ഷി ലേഖി ഉദ്ഘാടനം ചെയ്യും. ഭീകര വാദികളെപോലും ലജ്ജിപ്പിക്കുന്ന കൊലപാതകമാണ് സിപിഎം കേരളത്തില്‍ നടത്തിവരുന്നത്. രാഷ്ട്രീയ പ്രതിയോഗികളെ ആശയംകൊണ്ട് പ്രതിരോധിക്കുന്നതിന് പകരം ഉന്മൂലനം ചെയ്യുവാനാണ് ഇവര്‍ ശ്രമിക്കുന്നത്.
പുതുശ്ശേരിയില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിട്ടും യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ കഴിയാത്തത് ആഭ്യന്തര വകുപ്പിന്റെ വീഴ്ച്ചയാണെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ.കൃഷണദാസ് ആരോപിച്ചു. പ്രതികളെ പിടകൂടിയില്ലെങ്കില് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: