അടിമാലി: ദേശീയപാതയോരത്ത് വാഹനം കാത്തുനിന്ന സ്ത്രീകളുടെ ഇടയിലേയ്‌ക്ക് നിയന്ത്രണം വിട്ട് വന്ന ബൈക്ക് ഇടിച്ച് കയറി രണ്ടു പേര്‍ക്ക് പരിക്കേറ്റു. കൊച്ചി-ധനുഷ്‌കോടി ദേശീയപാത 85ല്‍ അടിമാലിയ്‌ക്ക് സമീപം ഇരുട്ടുകാനത്ത് ഇന്നലെ രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്. കമ്പിലൈന്‍ പനമ്പില്‍ അനിതാ ഷാജി (42), കുരിശുപാറ പുത്തന്‍വീട്ടില്‍ ബിന്ദു (37) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇടിച്ചതിന് ശേഷം ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ച മറയൂര്‍ സ്വദേശിയായ യുവാവിനെ നാട്ടുകാര്‍ കയ്യോടെ പിടികൂടി. രാജാക്കാട് ഭാഗത്തേയ്‌ക്കു പോകുന്നതിനായി ഇരുട്ടുകാനത്തെ ബസ് സ്റ്റോപ്പില്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്നു സ്ത്രീകള്‍.
















