കൊല്ലങ്കോട്: പല്ലശ്ശേന കുമരംപുത്തുര്‍ പടിഞ്ഞാമുറിയില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി തുടങ്ങിയ ഇഷ്ടിക നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ.
പല്ലശ്ശനവില്ലേജ് ഓഫീസര്‍ നാരായണന്‍കുട്ടി, സ്പെഷല്‍ വില്ലേജ് ഓഫീസര്‍ മോഹന്‍ദാസ്, വില്ലേജ് അസിസ്റ്റന്റ് വിനോദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇഷ്ടികചൂളയ്ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.
ഇഷ്ടികനിര്‍മ്മാണം തുടങ്ങിയതോടെ ജലചൂഷണവും നടക്കുന്നതായി ആരോപണവും ഉയയര്ന്നിരുന്ന.ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും മൗനാനുവാദത്തിലാണ് ഇതെന്ന് നാട്ടുകാര്‍ പറഞ്ഞു.
പടിഞ്ഞാമുറി വിജയന് നടത്തി വരുന്ന ഇഷ്ടിക നിര്‍മ്മാണ സ്ഥലം കഴിഞ്ഞ സീസണില്‍ കൊല്ലങ്കോട്,എലഞ്ചരി,മുതലമട എന്നീ പഞ്ചായത്തുകളില്‍ കലക്ടര്‍ നേരിട്ടെത്തി പരിശോധന നടത്തിയതായിരുന്നു.
പല്ലശ്ശനയില്‍ കഴിഞ്ഞതവണയും നിരവധി ഇഷ്ടിക ചൂളകകള് പ്രവര്‍ത്തിച്ചിട്ടും നടപടികള്‍ എടുക്കുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: