മംഗലംഡാം: കടപ്പാറ മൂര്‍ത്തിക്കുന്നില്‍ ആദിവാസികള്‍ക്ക് ഭൂമി നല്കുന്നതു സംബന്ധിച്ച് ഇന്ന് മുഖ്യമന്ത്രി തലത്തില്‍ നടക്കും.
ചര്‍ച്ച തങ്ങള്‍ക്ക് അനുകൂലമായില്ലെങ്കില്‍ ഭൂസമരം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഭൂസമരത്തിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ചേര്‍ന്ന സംസ്ഥാനത്തെ വിവിധ ആദിവാസി ഊരുകളില്‍ നിന്നെത്തിയ പ്രതിനിധികളുടെ സമ്മേളനംതീരുമാനിച്ചു.
ചര്‍ച്ച പ്രഹസനമാക്കിയാല്‍ നാളെ മുതല്‍ കയ്യേറിയ വനഭൂമിയില്‍ 22 കുടുംബങ്ങളും കുടില്‍കെട്ടി താമസം ആരംഭിക്കും. അടിക്കാട് വെട്ടി കൃഷിയിറക്കും. കാട്ടുമരങ്ങളുടെ കൊമ്പ് വെട്ടിതെളിക്കുന്ന നടപടികളും ഉണ്ടാകുമെന്ന് സംസ്ഥാന പട്ടിക വര്ഗമഹാസഭ നേതാക്കള്‍ അറിയിച്ചു.
പട്ടികവര്‍ഗ വിഭാഗത്തെ അവഗണിക്കുന്ന പട്ടിക വര്ഗവകുപ്പിനെതിരായും സമരം ആരംഭിക്കും.ഭൂമി തരംതിരിച്ച് നല്കാന് ഭൂസമരപന്തലില് ഇറക്കിയ 153 സര്‍വേ കല്ലുകളെ സാക്ഷിയാക്കിയായിരിക്കുംസമരങ്ങളെന്നും ഇതിന്വകുപ്പുമന്ത്രിമാരും പട്ടികവര്‍ഗ വകുപ്പും വനംവകുപ്പും മറുപടി പറയേണ്ടിവരുമെന്നും നേതാക്കള്‍ വിശദീകരിച്ചു.നീതി ലഭിക്കുംവരെ ഭൂസമരം തുടരുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: