പാലക്കാട്: ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ 19,20,21 തീയതികളില്‍ വിഷചികിത്സയുടെ സമകാലിക പ്രസക്തി വിഷയത്തില്‍ നാഷണല്‍ സെമിനാര്‍ (അമൃതം) സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വിവിധ ഭാഗങ്ങളില്‍ നിന്നായി 500 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്ന സെമിനാറില്‍ 100 ലധികം ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെടും. 19ന് വൈകീട്ട് മൂന്നിന് എം.ബി. രാജേഷ് എംപി ഉദ്ഘാടനം ചെയ്യും. സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന് പ്രസിഡന്റ് ഡോ.വി.അരുണാചലം മുഖ്യാതിഥിയായിരിക്കും.
20ന് പാമ്പ് വിഷ ചികിത്സാ വിദ് ഗധരായ മഥന്‍ വൈദ്യര്, ഉള്ളന്നൂര്‍ മന വിമല അന്തര്‍ജ്ജനം എന്നിവര്‍ പാമ്പ് ചികിത്സയിലെ അനുഭവങ്ങള്‍ പങ്ക്വെക്കും. പേപ്പര്‍, പോസ്റ്റര്‍ പ്രസന്റേഷന് മത്സരത്തില്‍ നൂറോളം പിജി, യുജി വിദ്യാര്‍ഥികള്‍ പങ്കെടുക്കും. സെമിനാറിനോടാനുബന്ധിച്ച് നടക്കുന്ന എക്സിബിഷനില്‍ വിവിധ ആയുര്‍വേദ മരുന്ന് നിര്‍മാതാക്കളുടെ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും. പത്രസമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ.പി.എസ് ആരതി, സ്വാമി ചന്ദ്രദീപ്തന്‍, മാര്‍ക്കറ്റിംഗ് വിഭാഗം രാഹുല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: