കൊല്ലങ്കോട്: സ്വകാര്യബസില്‍ നിന്നും വീണ വിദ്യാര്‍ത്ഥിക്ക് ഗുരുതരപരിക്ക്. പയ്യല്ലൂര്‍ വായനശാല അപ്പുണ്ണി മകന് അരുണി (21 )നാണ് തലയ്ക്ക് പരിക്കേറ്റത്.
പിന്‍വശത്തെ വാതില്‍ അടക്കാത്തതാണ് ബസില്‍ നിന്നു വീഴാന്‍ കാരണമായതെന്ന് പറയുന്നു.പയ്യല്ലൂര്‍ മൊക്ക് കഴിഞ്ഞ് കുളത്തിന്റെ വളവില്‍ വച്ചാണ് അപകടം. റോഡില്‍ വീണ് നെറ്റി പൊട്ടി രക്തം വാര്‍ന്നൊഴുകിയ അരുണിനെ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആലത്തൂരില്‍ സ്വകാര്യ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയാണ്.
അപകടം സംഭവിച്ചിടും ബസ് ജീവനക്കാര്‍ പോലീസില്‍ അറിയിക്കാന്‍ കൂട്ടാക്കാതെ സര്‍വീസ് നടത്തിക്കൊണ്ടിരുന്നു.
കൊല്ലങ്കോട് പോലീസ് സ്റ്റേഷന്റെ മുന്നിലൂടെ വാതിലടക്കാതെ തുടരെ സര്‍വീസ് നടത്തിയിട്ടും പോലീസ് കണ്ടില്ലെന്നു നടിക്കുകയാണ്. ആര്‍ടിഒ നിയമം കര്‍ശനമാക്കിയിട്ടും അതുപാലിക്കുവാന് സ്വകാര്യബസുകളോ പോലീസോ തയ്യാറാവുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: