വണ്ടിത്താവളം: എകസൈസ് ഓഫീസുകളില്‍ പേപ്പറിന്റെ ദുരുപയോഗം ഒഴിവാക്കി മരങ്ങളെ സംരക്ഷിക്കണമെന്ന് ഋഷിരാജ് സിംഗിന്റെ സര്‍ക്കുലര്‍.
ജനുവരി നാലിന് ഇറങ്ങിയ സര്‍ക്കുലര്‍ നമ്പര്‍: 01/2017 പ്രകാരമാണ് വകുപ്പില്‍ പുതിയ നിയമംകൊണ്ടുവന്നത്.വര്‍ഷംതോറും പേപ്പര്‍ നിര്‍മ്മാണത്തിനായി ദശലക്ഷക്കണക്കിന് മരങ്ങളാണ് ലോകത്താകമാനം മുറിച്ചുമാറ്റപ്പെടുന്നതെന്നും ആയതിനാല്‍ ഭൂമിയുടെ ആവാസവ്യവസ്ഥയെത്തന്നെ ദോഷകരമായി ബാധിക്കുന്നതും, ഭൂമിയില്‍ മനുഷ്യന്റെ നിലനില്‍പ്പിന് ഭീഷണിയായി മാറുന്നുമുണ്ട്.
അമിതവും അനാവശ്യമായതുമായ പേപ്പര്‍ ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാല്‍ മാത്രമേ ഒരു പരിധിവരെ പേപ്പര്‍ നിര്‍മ്മാണത്തിനായി മരങ്ങള്‍ നശിപ്പിക്കുന്നത് തടയാന്‍ കഴിയുകയുള്ളൂ എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. പുതുവത്സരത്തില്‍ ആദ്യം ഇറങ്ങിയ എക്സൈസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഓഫീസുകളില്‍ പേപ്പറിന്റെ ദുരുപയോഗം തടയുന്നത് സംബന്ധിച്ചാണ് പ്രതിപാദിക്കുന്നത്.
പേപ്പറിന്റെ ഉപയോഗം പരമവധി കുറയ്ക്കുന്നതിനായി പാലിക്കേണ്ട 14 കര്‍ശന നിര്‍ദ്ദേശങ്ങളാണ് ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്.വകുപ്പുതല കത്തിടപാടുകള്‍ കഴിയുന്നതുംഇമെയില് വഴിയാക്കുക.ഒഴിവാക്കാന്‍ പറ്റാത്തസാഹചര്യങ്ങളില്‍ മാത്രം ഇമെയില്‍ മുഖേനയുള്ള തപാലുകള്‍ പ്രിന്റ്റ് എടുത്ത് തപാല്‍മുഖേന അയയ്ക്കുക.
സര്‍ക്കാര്‍ ഇമെയില്‍ വിലാസം മുഖേന കത്തിടപാടുകള്‍ നടത്തുക. ഇഓഫീസ് നിലവിലുള്ളവിടെ ജനുവരി 15നു ശേഷം പുതിയ ഫയലുകള്‍ ഇഓഫീസ് മുഖേന മാത്രം കൈകാര്യം ചെയ്യണം. ഓണ്‍ലൈന്‍ വഴി നല്കാവുന്ന സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷകളായി മാത്രമേ സ്വീകരിക്കാവൂ. കൂടാതെ പേപ്പറിന്റെ ഇരുവശങ്ങളിലും ഉപയോഗിക്കുക.
എക്സൈസ് കമ്മീഷണറേറ്റില്‍ ലഭിക്കുന്ന ഇമെയിലുകള്‍ മറ്റു സെക്ഷനുകളിലേക്കും ഇമെയിലുകളായിത്തന്നെ അയക്കുക.അഞ്ചുപേജില്‍ കൂടുതലുള്ള ഇമെയിലുകള്‍ പ്രിന്റ്റ് എടുക്കരുത്.എക്സൈസ് ബോധവത്കരണ വിഭാഗം ബുക്ക്ലെറ്റുകള്, നോട്ടിസുകള്‍ എന്നിവ ഒഴിവാക്കി പരമാവധിസമൂഹമാധ്യമങ്ങളില്ക്കൂടിയുള്ള പ്രചാരണ പരിപാടികള്ക്കാവണംഊന്നല് നല്‍കേണ്ടത്.
എന്നിങ്ങനെയാണ് കടലാസിന്റെ അമിത ഉപയോഗം ഒഴിവാക്കി മരങ്ങളെ സംരക്ഷിക്കാന്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: