പാലക്കാട്: കഞ്ചിക്കോട് സിപിഎം ചുട്ടുകൊല്ലാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മയും മരണത്തിന് കീഴടങ്ങി. ഇതോടെ ഒരു കുടുംബത്തിലെ രണ്ടുപേരെയാണ് സിപിഎം ചുട്ടുകൊന്നത്. കഞ്ചിക്കോട് ചടയന്‍ കലായില്‍ കണ്ണന്റെ ഭാര്യ വിമല(45) ആണ് ഇന്നലെ രാവിലെ കോയമ്പത്തൂര്‍ ആശുപത്രിയില്‍ മരിച്ചത്.
ഇന്നലെ രാവിലെ 8.30ടെയായിരുന്നു വിമലയുടെ അന്ത്യം. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിമലയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് രണ്ടുദിവസം മുമ്പാണ് കോയമ്പത്തൂരിലേക്ക് മാറ്റിയത്. വിമലയുടെഭര്ത്താവും ബിജെപിയുടെ മുന്‍ പഞ്ചായത്തംഗവുമായ കണ്ണന്റെ നിലയും അതീവഗുരുതരമായി തുടരുന്നു.
കണ്ണനെയും ഇന്നലെ തൃശൂരില്‍ നിന്നും കോയമ്പത്തൂരിലേക്ക് മാറ്റി. കണ്ണന്റെ സഹോദരന് രാധാകൃഷ്ണനാണ് ഇക്കഴിഞ്ഞ ആറിന് മരിച്ചത്. കഞ്ചിക്കോട് സെവന്ത് ഡെ സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിനി അക്ഷയ,മൂന്നാംക്ലാസ് വിദ്യാര്‍ത്ഥി അശ്വിന്ആണ് വിമലയുടെ മക്കള്‍.
വിവിധതരത്തിലുള്ള കൊലപാതകങ്ങള്‍ നടത്തുന്നത് ഒരുവിനോദമാക്കി മാറ്റിയ സിപിഎം നാലുപതിറ്റാണ്ടിനുശേഷം ഇതാദ്യമായാണ് ഒരുകുടുംബത്തെ ചുട്ടുകൊന്നത്. ഡിസംബര്‍ 28ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. ഒരേവളപ്പിനകത്താണ് സഹോദരന്മാരുടെയെല്ലാം വീട്.ഏറ്റവും മുമ്പിലുളള രാധാകൃഷ്ണന്റെ വീടിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്.
കോയമ്പത്തൂരില്‍ നിന്നും ഉച്ചയ്ക്ക് ഒന്നരയോടെ ജില്ലാ ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം നേതാക്കളായ ആര്‍എസ്എസ് ബിജെപി,ബിഎംഎസ് നേതാക്കളായ വി.കെ.സോമസുന്ദരന്‍,കെ.മഹേഷ്, എം.അരവിന്ദാക്ഷന്,കെ.സുധീര്‍,എസ്.ദുരൈരാജ്,എന്‍.ശിവരാജന്,സി.കൃഷ്ണകുമാര്‍,അഡ്വ.ഇ.കൃഷ്ണദാസ്,കെ.സുധാകരന്,എസ്.രാജേന്ദ്രന്,നഗരസഭാ അധ്യക്ഷ പ്രമീളശശിധരന്‍,സി.ബാലചന്ദ്രന്,ശശികുമാര്‍,ഗിരീഷ്,കെ.ജി.പ്രദീപ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരന്‍,ജില്ലാ സഹസംഘചാലക് എം.അരവിന്ദാക്ഷന് എന്നിവര്മൃതദേഹത്തില് കാവിപതാക പുതപ്പിച്ചു.
കെ.ആര്.രാജന്,സലീംതെന്നിലാപുരം,വി.ശിവദാസ്,വി.രാജേഷ്, വി.ശശികുമാര്‍,കെ.ശ്രീധരന്,പി.സാബു, വി.പി.മുരളീധരന്,സി.മധു,മാങ്കാവ് പ്രഭാകരന്,പി.എന്‍.ശ്രീരാമന്,ഷണ്മുഖസുന്ദരം,സിന്ധുരാജന്‍ എന്നിവര്‍ അന്ത്യമോപചാരമര്ക്കാനെത്തിയിരുന്നു.
ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സുല്‍ത്താന്‍പേട്ട, കുന്നത്തൂര്‍മേട്, പുതുശ്ശേരി വഴി ചടയന്‍കലായിയില്‍ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര എത്തുമ്പോഴേക്കും ആയിരക്കണക്കിനാളുകള്‍ വസതിയില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയിരുന്നു.
ബിജെപിപുതുശ്ശേരി പഞ്ചായത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരമായിരുന്നു.
വൈകിട്ട് നഗരത്തില്‍ നടന്ന പ്രകടനത്തിന് ജി.പ്രഭാകരന്,വിജയന്,വടക്കന്തറബേബി,പ്രദീഷ്,പ്രസാദ് വെണ്ണക്കര,രാമന് മണികണ്ഠന്,യാക്കര സുരേഷ്, വിശ്വനാഥന് എന്നിവര്‍ നേതൃത്വം നല്കി.
കൊല്ലങ്കോട് നടന്ന പ്രകടനത്തിന് കാമേശ്വരന്, പ്രഭു,രാമചന്ദ്രന്,എന്‍.ദിവാകരന്,കെ.രാജന്,സുരേഷ്,ഗംഗാധരന്,രാമചന്ദ്രന്,രാമദാസ്,രാജഗോപാല്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: