പെരിന്തല്‍മണ്ണ: ടിപ്പര്‍ ലോറികളെയും സ്വകാര്യ ബസുകളെയും കടത്തിവെട്ടുന്ന വേഗതയാണ് പെരിന്തല്‍മണ്ണയിലെ ചില ഓട്ടോറിക്ഷകള്‍ക്ക്. റോഡിനെ കുരുതിക്കളമാക്കികൊണ്ടാണ് ഈ മരണപാച്ചില്‍. ഒരാഴ്ചക്കിടെ മൂന്നാമത്തെ അപകടത്തിനും ഇന്നലെ പെരിന്തല്‍മണ്ണ സാക്ഷ്യം വഹിച്ചു. വഴിയാത്രികന് ഇടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. സംഗീത ജംങ്ഷനിലാണ് സംഭവം. അമിതവേഗത്തില്‍ വന്ന ഓട്ടോറിക്ഷ വഴിയാത്രികനെ ഇടിക്കുകയായിരുന്നു. അപകടത്തില്‍ തലക്ക് ഗുരുതരമായി പരുക്കേറ്റ വഴിയാത്രികനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവര്‍ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.
സമീപകാലത്ത് ഏറ്റവും കൂടുതല്‍ അപകടങ്ങളുണ്ടാക്കിയിരുന്നത് സ്വകാര്യ ബസുകളായിരുന്നു. എന്നാല്‍ അതിനെയും പിന്തള്ളിയാണ് ഓട്ടോറിക്ഷകള്‍ മുന്നേറുന്നത്. നഗരങ്ങളില്‍ ഓട്ടോറിക്ഷകളുടെ എണ്ണം വര്‍ധിച്ചതാണ് മത്സരയോട്ടത്തിന്റെ പ്രധാന കാരണം. കൂടാതെ അശ്രദ്ധമായുള്ള ഡ്രൈവിംഗും. ഗതാഗതക്കുരുക്കുനിടയില് നുഴഞ്ഞു കയറുന്നത് മൂലം അപകടം പതിവായിരിക്കുകയാണ്.
ട്രാഫിക് പോലീസ് അടക്കമുള്ളവര്‍ കൃത്യമായ നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുമെന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: