പിടിയിലായ രവി
അടിമാലി:വനവാസി യുവതിയേയും കുഞ്ഞിനേയും തല്ലിച്ചതച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാട്ടയടമ്പ് കോളനിയില്‍ രവി(32)യെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ നേര്യമംഗലത്തെ കളളുഷാപ്പില്‍ മദ്യപിച്ചിരിക്കുമ്പോഴാണ് ഇയാള്‍ പിടിയിലായത്. ബുധനാഴ്ച രവി കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നു നിര്‍ബന്ധപൂര്‍വ്വം വിമലയേയും പത്ത് ദിവസം പ്രായമുള്ള കുട്ടിയേയും ഡിസ്ചാര്‍ജ്ജ് വാങ്ങി കൊണ്ടുപോരുകയും വീടിനോട് ചേര്‍ന്നുളള വാലായ്‌മ പുരയില്‍ താമസിപ്പിക്കുകയും ചെയ്തു.ഇവിടെ വെച്ചാണ് ആക്രമണം നടത്തിയത്.
രാവിലെ സമീപവാസികള്‍ എത്തിയപ്പോള്‍ വിമലയെ മര്‍ദ്ദിച്ച് അവശയാക്കി വാലായ്‌മ പുരയില്‍ പൂട്ടിയിട്ടിരിക്കുന്നതാണ് കണ്ടത്. രവിയെ തിരക്കിയെങ്കിലും കണ്ടില്ല.പിന്നീട് പോലീസിന്റെ സഹായത്തോടെ വീട് തകര്‍ത്താണ് വിമലയെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചത്.
രവിയും ഭാര്യയുമായി കുടുംബ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. രവിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
















