തിരുവല്ല: നന്മയുടെ ഉറവവറ്റാതെ 11ാം വര്‍ഷവും കുമ്പനാട് നാഷണല്‍ ക്ലബ് വിവാഹ ധനസഹായ പദ്ധതി നടത്തി.ഇത്തവണ 15 നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്കാണ് അന്‍പതിനായിരം രൂപ വീതം ധനസഹായമായി നല്‍കിയത്. വിവാഹ ധനസഹായ പദ്ധതിയുടെ ഉദ്ഘാടനം രാജ്യസഭ ഉപാദ്ധ്യക്ഷന്‍ പി ജെ കുര്യന് നിര്‍വ്വഹിച്ചു.ക്ലബ് പ്രസിഡന്റ് അജയകുമാര്‍ വല്യുഴത്തില്‍ അദ്ധ്യക്ഷത വഹിച്ചു.ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി.
അദ്ധ്വാനിക്കുന്ന ജനങ്ങളുടെ അവശതകള്‍ കണ്ടറിഞ്ഞ് സഹായിക്കാന്‍ സമൂഹം മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് മെത്രപ്പൊലീത്ത ക്രിസ്മസ് സന്ദേശം നല്കി.റിട്ട ആര്‍ഡി ഒ പി ഡി ജോര്‍ജ്ജ് വിവാഹ സഹായ പദ്ധതി വിശദീകരിച്ചു. ക്ലളബ് സെക്രട്ടറി കൊച്ചുമോന് മേമന, ആന്റോ ആന്റണി എംപി, രാജു ഏബ്രഹാം എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണദേവി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, കേരള കോ-ഓപറേറ്റീവ് ഡെപ്പോസിറ്റ് ഗ്യാരന്റി ഫണ്ട് ബോര്‍ഡ് വൈസ് ചെയര്മാന് എ പദ്മകുമാര്‍ എക്സ് എംഎല്‍എ, ജെഡിയു ദേശീയ സെക്രട്ടറി വര്‍ഗ്ഗീസ് ജോര്‍ജ്ജ്, കോയിപ്രം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല മാത്യൂസ്, ബ്ളോക്ക് മെമ്പര്‍ ജിജി മാത്യു,
കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് മോന്‍സി കിഴക്കേടത്ത്, പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ് റെനി സനല്‍, തോട്ടപ്പുഴശ്ശേരി പഞ്ചായത്ത പ്രസിഡന്റ് എല്‍സി ക്രിസ്റ്റഫര്‍, ഇരവിപേരൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എന്‍ രാജീവ്, പുറമറ്റം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു പുളിമൂട്ടില്‍, പുറമറ്റം പഞ്ചായത്ത് അംഗം അജിത് പ്രസാദ്. ക്ളബ് ട്രഷറര്‍ സോമന് കളമ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു. പുല്ലാട് യുപിജിഎസ് ഹെഡ്മാസ്റ്റര് സദാശിവന് പിള്ള(ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ്) മാസ്റ്റര്‍ അനന്തു വിജയന്, മാസ്റ്റര്‍ ഭരത് രാജ് (ഇരുവരും സംസ്ഥാന സ്കൂള്‍ കായികമേള ജേതാക്കള്‍) എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ക്ലബ് പ്രസിഡന്റ് അജയകുമാര്‍ വല്യുഴത്തില്ന്റെ നേതൃത്ത്വത്തില്് ക്ലബ് സാമൂഹിക സേവന രംഗത്ത് വിവാഹ ധനസഹായത്തിന് പുറമേ വിദ്യാര്‍ഥികള്‍ക്കായി പഠന സഹായ നിധി മാരക രോഗം ബാധിച്ചവര്‍ക്കുള്ള സഹായങ്ങള്‍ തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: