തിരുവല്ല: നടുറോഡില്‍വെച്ച് വൃദ്ധയെ കടന്നാക്രമിച്ച് കൊല്ലാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘത്തെ ജില്ലയിലെ പ്രമുഖ നേതാവിന്റെ ഒത്താശയില്‍ ജാമ്യം നല്കി വിട്ടയച്ച പോലീസ് നടപടി വിവാദമാകുന്നു.കഴിഞ്ഞ 7ന് രാത്രി പരുമല പള്ളിക്ക് സമീപമാണ് പുത്തന്‍പറമ്പില്‍ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (63) നെ നടുക്കേ പ്ലാന്തറയില്‍ ഷാജിയുടെ നേതൃത്വത്തില്‍ ഏഴ് പേരടങ്ങുന്ന അക്രമി സംഘം മൃഗീയമായി മര്‍ദ്ദിച്ചത്.
ചാരായം വാറ്റ് കേസില്‍ അടക്കം പ്രതിയായിരുന്ന ഷാജി,ഭാര്യ മേളമ്മ,ബുധനൂര്‍ സ്വദേശിയും ഷാജിയുടെ സഹായിയുമായ രാജന്, തെക്കേ പ്ലാന്തറയില്‍ സോജന്,ഭാര്യ മറിയാമ്മ,പ്രാഞ്ജീഷ്,കണ്ടത്തില്‍ പുത്തന്‍ വീട്ടില്‍ കുമാര്‍ എന്നിവര്‍ മര്‍ദ്ദിച്ചതെന്ന് കാട്ടി ത്രേസ്യാമ്മ ഡിവൈഎസ്പിക്ക് പരാതി നല്കി.ഇതില്‍ ഷാജിയുടെ സഹായി രാജന് മാന്നാര്‍ പോലീസിനെ അക്രമിച്ച കേസില്‍ പ്രതിയാണ്.
സംഭവത്തില്‍ മാരകമായി പരിക്കേറ്റ ത്രസ്യാമ്മയെ ഗുരുതരമായ പരിക്കുകളോടെ താലൂക്ക് ആശുപത്രിയിലെത്തിച്ചു.എന്നാല്‍ സ്ഥിതിഗതികള്‍ മോശമായതോടെ സമീപത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.ഈ സമയം സ്ഥലത്തെത്തിയ പുളിക്കീഴ് പോലീസ് യാതൊരു മാനുഷിക പരിഗണനയുമില്ലാതെ അബോധാവസ്ഥയില്‍ കിടന്ന വൃദ്ധയുടെ മൊഴിയെടുത്തു.
വാഹനങ്ങള്‍ ഒന്നും തന്നെ പ്രദേശത്ത് ഇല്ലാതിരുന്നതിനാല്‍ പോലീ്സ് വാഹനത്തില്‍ രോഗിയെ മെഡിക്കല്‍കോളേജില്‍ എത്തിക്കാന്‍ ബന്ധുക്കളും താലൂക്ക് ആശുപത്രി അധികൃതരും ആവശ്യപ്പെട്ടുവെങ്കിലും ഇതിന് പോലീസ് തയ്യാറായില്ലന്നും ആക്ഷേപമുണ്ട്.സംഭവത്തില്‍ ത്യേസ്യാമ്മയുടെ കാലില്‍ നാല് ഒടിവുകളുണ്ട്.ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മാരകമായ മുറിവുകളുണ്ട്.ഈ സമയത്ത് നാട്ടുകാരില്‍ ചിലര്‍ ഇടപെട്ട് പ്രതികളായ ഷാജി,മോളമ്മ,രാജന് എന്നിവരെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
ബാക്കിയുള്ള പ്രതികള്‍ ഈസമയത്ത് രക്ഷപ്പെട്ടു.എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തി ആദ്യമണിക്കൂറില്‍ തന്നെ സിപിഎമ്മിന്റെ ജില്ലാ നേതാവ് ഇടപെട്ട് അക്രമിയെ സംരക്ഷിക്കാനുള്ള നടപടി തുടങ്ങി.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിക്ക് ദുര്‍ബ്ബലമായ വകുപ്പുകള്‍ മാത്രം ചുമത്തി പ്രതിയെ പോലീസ് ജാമ്യത്തില്‍ വിട്ടയച്ചു. സംഭവദിവസം അബോധാവസ്ഥയില്‍ കിടന്ന ത്യേസ്യാമ്മയുടെ മൊഴി എടുത്ത പുളിക്കീഴ് പോലീസ് പിന്നീട് അന്വേഷണങ്ങള്‍ ഒന്നും നടത്താന്‍ എത്തിയില്ലന്ന് ബന്ധുക്കള്‍ പറഞ്ഞു.വിഷയത്തില്‍ പോലീസ് നടത്തിയ ഒത്തുകളി ചൂണ്ടിക്കാട്ട്ി ഡിവൈഎസ്പിക്കും, സംസ്ഥാന വനിതാകമ്മീഷനും പരാതിയും നല്‍കിയിട്ടുണ്ട്.ഭര്‍ത്താവ് മരിച്ച ശേഷം ത്രേസ്യാമ്മ ഒറ്റക്ക് താമസിച്ച് വരുക യായിരു ന്നു.ബിജെപി സംസ്ഥാന ട്രഷറാര്‍ കെആര്‍ പ്രതാപചന്ദ്രവര്‍മ്മ,മണ്ഡലം അദ്ധ്യക്ഷന്‍ കുറ്റൂര്‍ പ്രസന്നകുമാര്‍,ഉപാദ്ധ്യക്ഷന്‍ ശ്യാം ചാത്തമല,ഉണ്ണികൃഷ്ണന് പരുമല,രഘുനാഥന് നായര്‍,എന്നിവര്‍ ത്യേസ്യാമ്മയെ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: