മലപ്പുറം: ശിവഭഗവാന്റെ ആയുരാരോഗ്യസൗഖ്യത്തിനായി പാര്‍വ്വതി ദേവി തിരുവാതിര വ്രതം അനുഷ്ഠിച്ചതിന്റെ സ്മരണ പുതുക്കി നാടെങ്ങും തിരുവാതിര ആഘോഷിച്ചു. ക്ഷേത്രങ്ങളില്‍ വിപുലമായ ചടങ്ങുകളാണ് നടന്നത്. വിദ്യാനികേതന്‍ സ്കൂളുകളില്‍ മാതൃപൂജയായാണ് തിരുവാതിര ആഘോഷിച്ചത്. മലയാളി മങ്കമാരുടെ ഏറ്റവും പ്രധാന ആഘോഷമായ തിരുവാതിര ഇന്ന് ഏറെക്കുറെ പുതുതലമുറക്ക് അന്യമാണ്.
അങ്ങാടിപ്പുറം: തളിമഹാദേവ ക്ഷേത്രത്തില്‍ കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെയും മാതൃസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ തിരുവാതിര ആഘോഷിച്ചു. രാവിലെ ശിവസഹസ്രനാമാര്‍ച്ചനയും മാതൃവന്ദനവും നടത്തി. തുടര്‍ന്ന് അമ്മമാരുടെ നേതൃത്വത്തില്‍ തിരുവാതിരക്കളിയും അരങ്ങേറി. പരിപാടികള്‍ക്ക് മാതൃസമിതി സെക്രട്ടറി തങ്കം രാമചന്ദ്രന്, പ്രേമ, മീനാക്ഷി, ക്ഷേത്രം മാനേജര്‍ ടി.പി.സുനീഷ് എന്നിവര്‍ നേതൃത്വം നല്കി.
അങ്ങാടിപ്പുറം വിദ്യാനികേതനില്‍ തിരുവാതിര മാതൃദിനമായി ആചരിച്ചു. വിദ്യാലയ സമിതി സെക്രട്ടറി എം.കെ.അരവിന്ദാക്ഷന് ഉദ്ഘാടനം ചെയ്തു. വിദ്യാലയ സമിതി പ്രസിഡന്റ് രാജേന്ദ്രന്, പ്രധാനാദ്ധ്യാപിക റോജ, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബാലസുബ്രഹ്മണ്യന്, സുരേന്ദ്രന് നായര്‍, മാതൃസമിതി അദ്ധ്യക്ഷ നിഷ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മാതൃപൂജ നടന്നു.
താനൂര്‍: ക്ഷേത്ര സംരക്ഷണ സമിതി മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലാതല തിരുവാതിര ആഘോഷം നടത്തി. ശോഭപറമ്പില്‍ നടന്ന പരിപാടി മേഖലാ സെക്രട്ടറി കെ.ഗംഗാധരന് ഉദ്ഘാടനം ചെയ്തു. അനില അദ്ധ്യക്ഷത വഹിച്ചു. ടി.എന്‍.കേശവന്, ഹരിഗോവിന്ദന്, ടി.ജനാര്ദ്ദനന് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് 250 പേര് പങ്കെടുത്ത തിരുവാതിരക്കളി അരങ്ങേറി.
വണ്ടൂര്‍: ഗുരുകുലം വിദ്യാനികേതനില്‍ തിരുവാതിര മാതൃദിനമായി ആചരിച്ചു. പിടിഎ പ്രസിഡന്റ് പി.മധുസൂദനന് സംസാരിച്ചു. തുടര്‍ന്ന് മാതൃപൂജ നടന്നു. ഭാഗവതാചാര്യന്‍ ശ്രീഹരിഗോവിന്ദ് നമ്പൂതിരി കുട്ടികളുടെ വളര്‍ച്ചയില്‍ രക്ഷിതാക്കളുടെ പങ്ക് എന്ന വിഷയത്തില്‍ ക്ലാസെടുത്തു.
എരമംഗലം: പുഴക്കര ശ്രീവ്യാസ വിദ്യാനികേതനില്‍ തിരുവാതിര മാതൃപൂജയായി ആചരിച്ചു. യോഗത്തില്‍ സ്കൂള്‍ മാനേജര്‍ രാജന് അദ്ധ്യക്ഷത വഹിച്ചു. മാതൃപൂജയും നടന്നു.
കരുവാരകുണ്ട്: അരവിന്ദ വിദ്യാനികേതനില്‍ തിരുവാതിര മാതൃദിനമായി ആഘോഷിച്ചു. വിദ്യാര്‍ത്ഥികള്‍ അമ്മമാരുടെ പാദപൂജ നടത്തി. അമ്മമാര്‍ നല്കിയ മാതൃനിധി കുട്ടികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. മാതൃസമിതി സെക്രട്ടറി സിന്ധു, പ്രസിഡന്റ് ഷൈജ, അദ്ധ്യാപിക ഗീത എന്നിവര്‍ നേതൃത്വം നല്കി.
പെരിന്തല്‍മണ്ണ: എരവിമംഗലം നവോദയ വായനശാലക്ക് സമീപം ഗ്രാമവാസികള്‍ ചേര്‍ന്ന് തിരുവാതിര ആഘോഷം നടത്തി. തിരുവാതിര വിഭവങ്ങളായ കൂവപ്പായസം, പുഴുക്ക്, പപ്പടം, പഴം ചുക്ക് കാപ്പി എന്നിവ വിതരണം ചെയ്തു. തുടര്‍ന്ന് തിരുവാതിരക്കളി നടത്തി. പരിപാടിയില്‍ ഇരുനൂറു പേര് പങ്കെടുത്തു. ദീപ കാവുംപുറത്ത്, സജിത.കെ, ഉഷഹരി, ശ്രീജ.പി, ശ്രീരഞ്ജിനി, സ്നേഹ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: