Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

റേഷന്‍ വിതരണം നിലച്ചതിന്റെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കണം: കെ.സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2017, 01:21 pm IST
in Malappuram

നിലമ്പൂര്‍: നോട്ടുനിരോധനത്തിനെതിരെ അനാവശ്യമായി മുറവിളി കൂട്ടുന്ന സംസ്ഥാന സര്‍ക്കാരും സിപിഎമ്മും കേരളത്തില്‍ റേഷന്‍ വിതരണം നിലച്ചതിനെപ്പറ്റി ഒന്നും പറയുന്നില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. മേഖലാ ജാഥാക്ക് വിവിധ മണ്ഡലങ്ങളില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാസമായി കേരളത്തില്‍ റേഷന്‍ വിതരണം താളം തെറ്റിയിട്ട്, ഇത് കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധിച്ചതുകൊണ്ടാണോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് റേഷന്‍ കാര്‍ഡ് പോലും ശരിയാക്കി നല്‍കാത്തവര്‍ എങ്ങനെ നാട് ശരിയാക്കും.

സംസ്ഥാനത്തും ജില്ലയിലും സിപിഎമ്മിന്റെ ബി ടീമായാണ് മുസ്ലീം ലീഗ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസിനെ മൊഴിചൊല്ലി സിപിഎമ്മിനെ കല്ല്യാണം കഴിക്കുന്ന കാലം വിദൂരമല്ല. നോട്ട് നിരോധനത്തില്‍പ്പെട്ട് കോടികളുടെ കള്ളപ്പണം നഷ്ടപ്പെട്ടതിന്റെ വിഷമമാണ് ലീഗ് നേതാക്കള്‍ക്ക്. ഇത്തരം കള്ളപ്പണക്കാരെ സംരക്ഷിക്കുന്നത് സിപിഎമ്മായതുകൊണ്ടാണ് ലീഗിന് സിപിഎമ്മിനോട് ഇത്ര പ്രിയം.

മുസ്ലീം ലീഗിനെ ഒപ്പം കൂട്ടിയാല്‍ കേരളം ഇനിയും ഭരിക്കാമെന്ന വ്യാമോഹമാണ് സിപിഎമ്മിന്. എന്നാല്‍ ഇരുകൂട്ടരുടെയും കള്ളക്കളി ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.

കള്ളപ്പണക്കാര്‍ കുടുങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ വേദനിച്ചത് ലീഗും സിപിഎമ്മുമാണ്. തൊഴിലാളി വര്‍ഗ്ഗപാര്‍ട്ടി മുതലാളിമാര്‍ക്ക് വേണ്ടി വാദിക്കുന്നത് കേരളത്തിലെ ജനങ്ങള്‍ അതിശയത്തോടെയാണ് നോക്കി കണ്ടത്. കേന്ദ്രസര്‍ക്കാരിന്റെ ജനോപകാര പദ്ധതികള്‍ ജനങ്ങളിലേക്കെത്താതെ ഈ കൂട്ടുകെട്ട് മാഫിയ തടഞ്ഞുവെച്ചിരിക്കുന്നു. സത്യം മനസിലാക്കിയ കേരളത്തിലെ ജനങ്ങള്‍ സിപിഎമ്മിനെ ആട്ടിപ്പുറത്താക്കുന്ന നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ റേഷന്‍ സ്തംഭനം, നോട്ട് പിന്‍വലിച്ചതിനെതിരെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നടപടികള്‍, അക്രമരാഷ്‌ട്രീയം എന്നിവക്കെതിരെ ബിജെപി മേഖലാടിസ്ഥാനത്തില്‍ നടത്തുന്ന ജാഥയിലെ പാലക്കാട് മേഖലാ ജാഥ പാലക്കാട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ഇന്നലെയാണ് മലപ്പുറത്ത് പ്രവേശിച്ചത്. ജില്ലാ അതിര്‍ത്തിയായി പുലാമന്തോളില്‍ ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

ജനറല്‍ സെക്രട്ടറിയെ കൂടാതെ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എന്‍.ശിവരാജന്‍, എം.എസ്.സമ്പൂര്‍ണ്ണ, സംസ്ഥാന സെക്രട്ടറിമാരായ കെ.കൃഷ്ണകുമാര്‍, അഡ്വ.എ.കെ.നസീര്‍, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, മേഖലാ സെക്രട്ടറി പി.വേണുഗോപാല്‍ എന്നിവരാണ് മറ്റ് ജാഥ അംഗങ്ങള്‍.

ആദ്യ പരിപാടി പെരിന്തല്‍മണ്ണയിലായിരുന്നു. മണ്ഡലം പ്രസിഡന്റ് അഡ്വ.എം.കെ.സുനില്‍ അദ്ധ്യക്ഷത വഹിച്ചു. എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വണ്ടൂര്‍ മണ്ഡലത്തില്‍ വര്‍ണ്ണാഭമായ സ്വീകരണം നല്‍കി. മണ്ഡലം പ്രസിഡന്റ് സുനില്‍ബോസ് അദ്ധ്യക്ഷത വഹിച്ചു. നിലമ്പൂരില്‍ നടന്ന യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ഇ.ടി.വിദ്യാധരന്‍ അദ്ധ്യക്ഷത വഹിച്ചു. എടവണ്ണയില്‍ ഏറനാട് മണ്ഡലം പ്രസിഡന്റ് സോമസുന്ദരനും, മഞ്ചേരിയില്‍ ഗോപിനാഥനും അദ്ധ്യക്ഷത വഹിച്ചു. ഇന്നലത്തെ യാത്ര മലപ്പുറത്ത് സമാപിച്ചു. സമാപനയോഗം സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രവി തേലത്ത്, പി.ആര്‍.രശ്മില്‍നാഥ്, ജാഥാ കോ-ഓര്‍ഡിനേറ്ററായ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.എന്‍.ശ്രീപ്രകാശ് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

India

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.