ബഹ്റൈന്‍ കേരളീയ സമാജം കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ കണ്ടെത്താനും, പ്രോത്സാഹിപ്പിക്കുവാനും, അവരെ വേദിയില്‍ എത്തിക്കുവാനും സഹായകമാകുന്ന പ്രവര്‍ത്തനങ്ങളുമായി ആടാം പാടാം ക്ലബ് കുട്ടികള്‍ക്കായി വേദി ഒരുക്കുന്നു. ജനുവരി 13 വെള്ളിയാഴ്ച്ച വൈകിട്ട് കൃത്യം 8 മണിക്ക് എം.എം.രാമചന്ദ്രന് ഹാളിലാണ് പരിപാടി അരങ്ങേറുന്നത്.
പരിപാടിക്കൊപ്പം ഓരോ മാസവും ജന്മദിനം ആഘോഷിക്കുന്ന കുട്ടികള്‍ക്ക് കേക്ക് മുറിച്ചുകൊണ്ട് അവരുടെ ജന്മദിനാഘോഷം കൂട്ടുകാരുമൊത്ത് ആഹ്ലാദപൂര്‍വ്വം കൊണ്ടാടാനുള്ള അവസരവും സംഘാടകര്‍ ഒരുക്കുന്നുണ്ട്. കുട്ടികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച് ഒറ്റക്കോ സംഘമായോ പരിപാടികള്‍ അവതരിപ്പിക്കാവുന്നതാണ്. സിനിമാ ഗാനങ്ങള്‍, നൃത്തം, മോണോ ആക്ട്, സ്കിറ്റ്, നാടന്‍പാട്ട് തുടങ്ങി കുട്ടികള്‍ക്ക് അവതരിപ്പിക്കാവുന്ന എല്ലാ കലാപരിപാടികള്‍ക്കും ഇതിലൂടെ അവസരം ലഭിക്കുന്നതാണ്.
ആദ്യമായി വേദിയില്‍ കലാപരിപാടി അവതരിപ്പിക്കുന്നവര്‍ക്ക് സ്റ്റേജില്‍ വന്നു സദസ്സിനെ നേരിടുവാനും, തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുവാനും ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ തരണം ചെയ്ത് ആത്മവിശ്വാസം നേടുവാനുള്ള അവസരം കൂടിയാണ് ഇതുവഴി ലഭ്യമാകുന്നതെന്ന്സമാജം ആക്ടിംഗ് പ്രസിഡന്റ് ഫ്രാന്‍സിസ് കൈതാരത്ത്, ജനറല്‍സെക്രട്ടറി എന്‍.കെ.വീരമണി എന്നിവര്‍ അറിയിച്ചു.
കലാപരിപാടികളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ സമാജം ഓഫീസുമായി ബന്ധപ്പെട്ട് പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും, പരിപാടിയില്‍ പങ്കെടുക്കണമെന്നും കുട്ടികളെ പ്രോത്സഹിപ്പിക്കനമെന്നും കലാവിഭാഗം സെക്രട്ടറി ശ്രി.മനോഹരന് പാവറട്ടി അഭ്യര്‍ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം ഓഫീസുമായോ മനോഹര പാവറട്ടി (39848091) രാജേഷ് എം.എ (32280039) എന്നിവരുമായോ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: