പത്തനംതിട്ട: കള്ളപ്പണ സഹകരണ മുന്നണിക്കെതിരേ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് നയിക്കുന്ന പ്രചരണജാഥയ്ക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഉജ്വല സ്വീകരണം.സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് ഓരോ സ്വീകരണ സ്ഥലത്തും തടിച്ചു കൂടിയത്. ഇടതു വലതു മുന്നണികളോടുള്ള ജനങ്ങളുടെ എതിര്‍പ്പ് വെളിവാക്കുന്നതായിരുന്നു സ്വീകരണ സമ്മേളനങ്ങള്‍.
ഇന്നലെ വൈകിട്ട് അടൂരിലാണ് ആദ്യസ്വീകരണപരിപാടി നടന്നത്. കെഎസ്ആര്‍ടിസി കോര്‍ണറില്‍ നടന്ന സമ്മേനത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് കൊടുമണ്‍ ആര്.ഗോപാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സംസ് സ്ഥാന വക്താവ് ജെ.ആര്. പത്മകുമാര്‍, സംസ്ഥാന സെക്രട്ടറി രാജീ പ്രസാദ്, ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്, വി.വി രാജേഷ്, മധു പരുമല, ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട, ജനറല്‍ സെക്രട്ടറിമാരായ ഷാജി ആര്.നായര്‍, അഡ്വ.ഹരികൃഷ്ണന്, സെക്രട്ടറിമാരായ പി.ആര്.ഷാജി, എം.ജി.കൃഷ്ണകുമാര്‍, സുശീല സന്തോഷ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എസ്.ശരത്, അനില്‍ നെടുമ്പള്ളി, സെക്രട്ടറിമാരായ രൂപേഷ് അടൂര്‍, രാജേഷ് തെങ്ങമം, പൊരിയക്കോട് വിജയകുമാര്‍, ട്രഷറര്‍ അഡ്വ.സേതു കുമാര്‍,മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് മിനി ഹരികുമാര്‍ ,യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഗോപന് മിത്ര പുരം, ഒബിസി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് കിണറുവിള,രവീന്ദ്രക്കുറുപ്പ് ,രാജമ്മ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലയിലെ രണ്ടാമത്തെ സ്വീകരണ സ്ഥലമായ റാന്നി ഇട്ടിയപ്പാറയില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.ഷൈന്‍ ജി കുറുപ്പ് അദ്ധ്യക്ഷതവഹിച്ചു. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.എസ്.രാജീവ്, ബിജെപി സംസ്ഥാന സെക്രട്ടറി എസ്.ശിവന്‍കുട്ടി, സംസ്ഥാന സമിതിയംഗം രാജേശ്വരി ചന്ദ്രന്, കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് വെങ്ങാനൂര്‍ ഗോപന്, ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട, ജില്ലാ വൈസ് പ്രസിഡന്റുമാരായ വി.എ.സൂരജ്, വിജയകുമാര്‍ മണിപ്പുഴ, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ജി.അനില്‍കുമാര്‍, കെ.ശിവന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. റാന്നിയിലെ സ്വീകരണത്തിന് ശേഷം മേഖലാ ജാഥ പത്തനംതിട്ടയിലെത്തി. നഗരസഭാ ബസ് സ്റ്റാന്റിന് സമീപമുള്ള സമ്മേളന നഗരിയിലെത്തിയ ജാഥാക്യാപ്റ്റന് എം.ടി.രമേശിനെ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂറ്റന്‍ പുഷ്പഹാരവും തലപ്പാവും അണിയിച്ച് സ്വീകരിച്ചു. സ്വീകരണ സമ്മേളനത്തില്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി അഭിലാഷ് ഓമല്ലൂര്‍ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന ട്രഷറാര്‍ കെ.ആര്.പ്രതാപചന്ദ്രവര്‍മ്മ ആമുഖ പ്രഭാഷണം നടത്തി.
കേന്ദ്രത്തിലെ കരുത്തുറ്റ സര്‍ക്കാരെടുത്ത ശക്തമായ നിലപാടാണ് സാമ്പത്തിക പരിഷ്ക്കരണങ്ങളെന്ന് അദ്ദേഹം പറഞ്ഞു. പണമിടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന് സ്വീകരിച്ച നടപടികളെയാണ് കേരളത്തില്‍ ഇരു മുന്നണികളും എതിര്‍ക്കുന്നത്. ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങളില്‍ സഹകരണ മേഖല സാധാരണപോലെ പ്രവര്‍ത്തിക്കുമ്പോള്‍ കേരളത്തില്‍ രാഷ്ട്രീയമുതലെടുപ്പിലാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ദീര്‍ഘകാലത്തെ തയ്യാറെടുപ്പിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ നോട്ട് പിന്‍വലിച്ചതെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ കള്ളപ്പണക്കാര്‍ക്കുവേണ്ടി സാധാരണക്കാരായ സഹകരണ ബാങ്ക് നിക്ഷേപകരേപ്പോലും ബുദ്ധിമുട്ടിക്കുകയാണ് ഇടതുസര്‍ക്കാര്‍ ചെയ്യുന്നതെന്ന് സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ് പറഞ്ഞു. സംസ്ഥാനത്ത് സിപിഎം ഭരണത്തിലെത്തിയ ശേഷം അവര്‍ പറയുന്നതുപോലെ എല്ലാകാര്യങ്ങളും നടക്കണമെന്നാണ് ശാഠ്യം പിടിക്കുന്നത്. ഈ നിലപാടാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനുള്ള സാഹചര്യം ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക വിദഗ്ധനെന്ന് അവകാശപ്പെടുന്ന മന്ത്രി തോമസ് ഐസക്കിന് സാമ്പത്തിക രംഗത്തെ പ്രാഥമിക കാര്യങ്ങള്‍ പോലും അറിയില്ലെന്ന് സംസ്ഥാന വക്താവ് ജെ.ആര്.പത്മകുമാര്‍ പറഞ്ഞു. ഈ വിവരം മനസ്സിലാക്കിയാണ് മുഖ്യമന്ത്രി ഉപദേഷ്ടാവാടി ഗീതാഗോപിനാഥിനെ നിയമിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങള്‍ മറച്ചുവെക്കാനായി കേന്ദ്രസര്‍ക്കാരിനെതിരേ സമരം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണമേഖലാ സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍, ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്, പട്ടികജാതി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.ശശി, ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍കുളനട, നേതാക്കളായ ടി.ആര്.അജിത്കുമാര്‍, പി.കെ.ഗോപാലകൃഷ്ണന്, വിജയകുമാര്‍മണിപ്പുഴ, എം.എസ്.അനില്‍കുമാര്‍, രമണിവാസുക്കുട്ടന്‍, വെള്ളിയാംകുളം പരമേശ്വരന്, പി.ബാബു, ജയാശ്രീകുമാര്‍, എ.വി.ശിവപ്രസാദ്, കെ.ജി.പ്രകാശ്, ദീപാ ജി.നായര്‍, പ്രിന്‍സ് നൈനാന്, സിബിസാം തോട്ടത്തില്‍, വിദ്യാധിരാജന്‍, കെ.ജി.സുരേഷ്, കെ.ആര്.ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജില്ലയിലെ പര്യടനത്തിന്റെ സമാപനം കോന്നി ചന്ത മൈതാനിയില്‍ നടന്നു. മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭന് സമ്മേളനം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജി.മനോജ് അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.വി.ബാവ, ജില്ലാ സെക്രട്ടറി ടി.സുധ,സംസ്ഥാന കൗണ്‍സില്‍ അംഗം വി.എസ്.ഹരീഷ്ചന്ദ്രന്‍ മണ്ഡലം ഭാരവാഹികളായ സി.കെ.നന്ദകുമാര്‍, പി.വി.ബോസ്, കെ.കെ.ബാബു, ബിഡിജെഎസ് നിയോജകമണ്ഡലം പ്രസിഡന്റ് ജി.സോമനാഥന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: