ചാത്തന്നൂര്‍: കാലംതെറ്റി വെള്ളം വറ്റിക്കുന്നതില്‍ നിന്നും ചിറക്കര പഞ്ചായത്ത് പിന്മാറണമെന്നു എന്‍.കെ.പ്രേമചന്ദ്രന്‍ എംപി. പോളച്ചിറ ഏലാ പദ്ധതി പ്രദേശത്ത് സന്ദര്‍ശനം നടത്തുകയായിരുന്നു അദ്ദേഹം.
പോളച്ചിറ ഏലാ വറ്റിക്കുന്നതു മുഖാന്തിരമുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ സംബന്ധിച്ചു വിശദമായ പഠനം നടത്തണം. ഇപ്പോള്‍ വെള്ളം വറ്റിച്ചാല്‍ കുടിവെള്ളവും കൃഷിയും മുടങ്ങി ജനങ്ങള്‍ ദുരിതത്തിലാകും. എല്ലാ ആള്‍ക്കാരെയും വിശ്വാസത്തിലെടുത്ത് മാത്രമേ അധികൃതര്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടാവു. ജനപ്രതിനിധികള്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തി സര്‍വകക്ഷിയോഗം അടിയന്തിരമായി വിളിച്ച് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ പഞ്ചായത്ത് തയ്യാറാകണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു. എംപിക്കൊപ്പം നെടുങ്ങോലം രഘു, കെ.സുജയ്‌കുമാര്‍, ഗ്രാമ പഞ്ചായത്തംഗം റാംകുമാര്‍ രാമന്‍, ബാലകൃഷ്ണന്‍, ദേവദാസ്, ബൈജുലാല്‍, രണജിത്ത്, വിനോദ്, ശശികുമാര്‍, ബിജു എന്നിവരും ഉണ്ടായിരുന്നു.
















