പന്തളം: തിരുവാഭരണ ഘോഷയാത്രയില്‍ ഇത്തവണ മുന്നില്‍ രാജപ്രതിനിധി പുറപ്പെടുമെന്ന് ഘോഷയാത്രയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ പന്തളത്ത് ചേര്‍ന്ന യോഗത്തില്‍ കൊട്ടാരം നിര്‍വ്വാഹക സംഘം തീരുമാനിച്ചു.
കഴിഞ്ഞ വര്‍ഷം വരെ തിരുവാഭരണ പേടകങ്ങള്‍ക്കു പിന്നിലായാണ് പല്ലക്കിലേറി രാജപ്രതിനിധി യാത്ര ചെയ്തിരുന്നത്. ഘോഷയാത്രയ്ക്കു മുന്നോടിയായി എടുക്കേണ്ട മുന്‍കരുതലുകള്‍ യോഗത്തില്‍ തീരുമാനിച്ചു.
സുരക്ഷ കണക്കിലെടുത്ത് തൂക്കുപാലത്തില്‍ നൂറുപേരെ വീതം കടത്തിവിടുന്നതിന് തീരുമാനിച്ചു. യാത്രയ്ക്കൊപ്പം സായുധ പോലീസ് ശബരിമലയിലേക്കും തിരിച്ചും കൂടെയുണ്ടാകും മാലപൊട്ടിക്കലും പോക്കറ്റടിയും ഇല്ലാതാക്കാന്‍ പ്രത്യേകം സ്ക്വാഡ് പ്രവര്‍ത്തിയ്ക്കും. ഘോഷയാത്രയ്ക്കൊപ്പം മെഡിക്കല്‍ സംഘവും യാത്രചെയ്യും.
പൊതുമരാമത്ത് വകുപ്പ് കാടുവെട്ടിയും ഇളകിയഭാഗം ടാറിങ്ങ് നടത്തിയും സഞ്ചാരയോഗ്യമാക്കും. എക്സൈസ് വകുപ്പ് പെരുനാട്ടിലും പമ്പയിലും ക്യാമ്പുചെയ്ത് പരിശോധന നടത്തും. തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന സ്ഥലങ്ങളില്‍ മദ്യവില്‍പ്പന നിയന്ത്രിയ്ക്കും. തിരുവാഭരണ പാതയില്‍ കുടിവെളള വിതരണത്തിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. ഘോഷയാത്ര പുറപ്പെടുന്ന സമയത്ത് തിക്കും തിരക്കും ഒഴിവാക്കാന്‍ ക്ഷേത്രത്തിനുള്ളില്‍ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തും. തിരുവാഭരണപ്പെട്ടികള്ക്ക് ക്ഷേത്രത്തിനു മുമ്പിലുള്ള സ്വീകരണത്തിനും നിയന്ത്രണമേര്‍പ്പെടുത്താനും തീരുമാനിച്ചു.
എംഎല്‍എ മാരായ ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, ജില്ലാ കളക്ടര്‍ ആര്. ഗിരിജ, നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.കെ. സതി, കൗണ്‍സിലര്‍ കെ.ആര്. രവി, ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസന് തോമസ്, കൊട്ടാരം നിര്‍വ്വാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ്മ, സെക്രട്ടറി പി.എന്‍. നാരായണ വര്‍മ്മ, ആര്‍ഡിഒ ആര്. രഘു, ഡിവൈ എസ്പിമാരായ പി.കെ. ജഗദീഷ്, എസ്. റഫീക്ക്, അയ്യപ്പ സേവാസംഘം ദേശീയ സെക്രട്ടറി വേലായുധന് നായര്‍, ശാഖാ സെക്രട്ടറി നരേന്ദ്രന് നായര്‍ പന്തളം സിഐ ആര്. സുരേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: