ശബരിമല: മൂലമറ്റം അറക്കുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ തിരവുത്സവത്തിന് ഉയര്‍ത്തുന്നതിനുള്ള കൊടിയും മണിയും ക്ഷേത്രഭാരവാഹികള്‍ ഏറ്റുവാങ്ങി.
രാജഭരണ കാലം മുതല്‍ നടന്നുവരുന്ന ആചാരത്തിന്റെ ഭാഗമായി ശബരിമല എക്സിക്യുട്ടീവ് ആഫീസര്‍ രവിശങ്കറാണ് കൊടുക്കൂറ നല്‍കിയത്. തെക്കിന്കേരിയില് കുടംബംവക ക്ഷേത്രത്തിനായി കുടുംബാഗം താഴത്തുമനയ്ക്കല്‍ ഗോപാലകൃഷ്ണ പണിക്കരാണ് കൊടിയും മണിയും ഏറ്റുവാങ്ങിയത്.
ശബരിമലയുടെ കീഴൂട്ട് ക്ഷേത്രം എന്നാണ് അറക്കുളം ക്ഷേത്രത്തെ അറിയുന്നത്. ശബരിമലയില്‍ പൂജ നടത്തിവന്നിരുന്ന മേല്‍ശാന്തിക്ക് പ്രയാധിക്യം മൂലം മലകയറാന്‍ ആവാതെ ആയതോടെ പന്തളം രാജാവിന്റെ നിര്‍ദ്ദേശാനുസരണം ഇദ്ദേഹത്തിന് പൂജ കഴിക്കാനായി നിര്‍മ്മിച്ചതാണ് അറക്കുളം ക്ഷേത്രം. 1975 മുതല്‍ ഗോപാലകൃഷ്ണ പണിക്കരാണ് ആചാരപ്രകാരം കൊടിക്കുറ ഏറ്റുവാങ്ങുന്നത്. അച്ഛന് പരമേശ്വര പണിക്കരില്‍നിന്നാണ് ഇദ്ദേഹത്തിന് അവകാശം ലഭിച്ചത്. മകരം 1 മുതല്‍ 11വരെയാണ് ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നത്. 7 ദിവസത്തെ ഉത്സവത്തിന് ശേഷം എട്ടാം ദിവസം ഗുരുതിയോടെയാണ് ഉത്സവം സമാപിക്കുന്നത്. മുന്‍കാലങ്ങളില്‍ ഗുരുതിക്കുള്ള സാധനങ്ങള്‍ ശബരിമലയില്നിന്നുമാണ് നല്‍കിയിരുന്നത്. എഒ എം.എസ്. രവീന്ദ്രനാഥ് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: