അടൂര്‍: റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ കിടങ്ങന്നൂര്‍ എസ് വിജിവിഎച്ച്എസിന് കീരീടം. അയ്യായിരത്തോളം പ്രതിഭകള്‍ മാറ്റുരച്ച കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്കൂള്‍, യുപി വിഭാഗങ്ങളില്‍ ഒന്നാമതെത്തിയാണ് സ്കൂള്‍ കലയുടെ കിരീടം ചൂടിയത്.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 167 പോയിന്റുകളും, ഹൈസ്കൂള്‍ വിഭാഗത്തില്‍ 154 പോയിന്റുകളും യുപി വിഭാഗത്തില്‍ 50 പോയിന്റുകളുമാണ് എസ്വിജിവിഎച്ച്എസ്എസ് നേടിയത്. ഇത് പതിനാലാം തവണയാണ് കിടങ്ങന്നൂര്‍ എസ്വിജിവിഎച്ച്എസ്എസ് ഹൈസ്കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിള്‍ ഓവറോള്‍ കിരീടം ചൂടുന്നത്.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വെള്ളിക്കുളം സെന്റ് ബഹനാന്‍സ് എച്ച്എസ്എസ് 128 പോയിന്റുകളുമായി രണ്ടാമതെത്തി. 95 പോയിന്റുകളോടെ അടൂര്‍ എസ്സിഎച്ച്എസ്എസ് മൂന്നാമതും. ഹൈസ്കൂള്‍ വിഭാഗത്തില്‍ കിടങ്ങന്നൂര്‍ എസ്വിജിവിഎച്ച്എസ്എസ് 154 പോയിന്റുകള്‍ നേടി. തിരുവല്ല എംജിഎം എച്ച്എസ്എസ് 102 പോയിന്റുകളുമായി രണ്ടാമതും 79 പോയിന്റുകളുമായി വള്ളംകുളം നാഷണല്‍ എച്ച്എസ് മൂന്നാമതുമെത്തി.
എച്ച്എസ് വിഭാഗത്തില്‍ 89 പോയിന്റുകളുമായി റാന്നി എസ്സി എച്ച്എസ്എസ് ഒന്നാമതും 86 പോയിന്റുകളുമായി രണ്ടാമതും 56 പോയിന്റുകളുമായി അങ്ങാടിക്കല്‍ സൗത്ത് എസ്എന്‍വി എച്ച്എസ്എസ് മൂന്നാമതുമെത്തി. യുപി വിഭാഗത്തില്‍ പന്തളം എന്‍എസ്എസ് ഇംഗ്ലീഷ് മീഡിയം യുപി സ്കൂള്‍ 45 പോയിന്റുകളുമായി രണ്ടാം സ്ഥാനത്തും അടൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളും ഹോളി ഏയ്ഞ്ചല്‍സും 40 പോയിന്റുകള്‍ വീതം നേടി മൂന്നാം സ്ഥാനവും നേടി.
സംസ്കൃതോത്സവം യുപി വിഭാഗത്തില്‍ 56 പോയിന്റുകളുമായി വെണ്ണിക്കുളം സെന്റ് ബഹനാന്‍സും 53 പോയിന്റുകളുമായി പേഴുംപാറ ഡിപിഎം യുപിഎസും 49 പോയിന്റുകളുമായി റാന്നി എസ്സി എച്ച്എസ്എസും ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തി.
ഉപജില്ലയില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ തിരുവല്ല 289 പോയിന്റോടെ ഒന്നാമതും 276 പോയിന്റോടെ കോന്നി രണ്ടാമതും 266 പോയിന്റുകളോടെ ആറന്മുള മൂന്നാമതുമെത്തി. ഹൈസ്കൂള്‍ വിഭാഗത്തില്‍ 279 പോയിന്റുകള്‍ നേടി കോന്നി ഒന്നാമതെത്തി. 252 പോയിന്റുകളുമായി പത്തനംതിട്ടയും 227 പോയിന്റുകളുമായി മല്ലപ്പള്ളി മൂന്നാമതുമെത്തി. യുപി വിഭാഗത്തില്‍ അടൂര്‍ 122 പോയിന്റോടെ ഒന്നാമതും, പന്തളം 129 പോയിന്റോടെ രണ്ടാമതും 111 പോയിന്റുകള്‍ വീതം നേടി പത്തനംതിട്ടയും കോന്നിയും മൂന്നാം സ്ഥാനം പങ്കിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: