തിരുവല്ല: റോഡിലേക്ക് ഓഡിറ്റോറിയത്തില്‍ നിന്നും മലിനജലം ഒഴുക്കിവിട്ടത് യാത്രക്കാര്‍ക്ക് ദൂരിതമായി. കുരിശുകവലയ്ക്ക് സമീപത്തെ ഓഡിറ്റോറിയത്തില്‍ നിന്നും വിവാഹ സല്‍ക്കാര ചടങ്ങുകള്‍ക്ക് ശേഷം കാറ്ററിംഗ് ജീവനക്കാര്‍ ഒഴുക്കിവിട്ട മലിനജലമാണ് കാല്‍നടക്കാര്‍ക്കും വാഹന യാത്രികര്‍ക്കും ദുരിതമായത്.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് പരിസരമാകെ ദുര്‍ഗന്ധം പരത്തുന്ന തരത്തില്‍ ആഹാരാവശിഷ്ടങ്ങള്‍ അടക്കമുളള മലിനജലം റോഡില്‍ പരന്നൊഴുകിയത്. ഓഡിറ്റോറിയത്തില്‍ നിന്നും പ്രധാന റോഡരികിലെ ഓടയിലേക്ക് ഒഴുക്കിയ മലിനജലം ഓട കവിഞ്ഞ് പുറത്തേക്ക് ഒഴുകുകയായിരുന്നു. ചെങ്ങന്നൂര്‍ ഭാഗത്തേക്കുളള അരകിലോമിറ്റര്‍ ദൂരത്തില്‍ വരെ മലിനജലം പരന്നൊഴുകി. ഓഡിറ്റോറിയത്തിന്റെ മാലിന്യ ടാങ്കില്‍ മുമ്പ് കെട്ടിക്കിടന്ന മാലിന്യം കൂടി പുറത്തേക്കൊഴുകിയതാണ് ദുര്‍ഗന്ധം രൂക്ഷമാക്കാന്‍ ഇടയാക്കിയത്. ഇതോടെ കടുത്ത ദുര്‍ഗന്ധം മൂലം കാല്‍നട യാത്രകികര്ക്ക് മൂക്ക് പൊത്താതെ ഇതുവഴി കടന്നു പോകാനാകാത്ത അവസ്ഥയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: