അടൂര്‍ : അനാരോഗ്യത്തെ അവഗണിച്ചും നൃത്ത വേദിയില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് സുനു സാബു ശ്രദ്ധേയയായി. ഇന്‍സുലിന്‍ ഉല്പാദിപ്പിക്കുന്ന ഉപകരണം ശരീരത്തില്‍ ഘടിപ്പിച്ചാണ് സുനുവിന്റെ ജീവിതം. യുപി വിഭാഗം നാടോടി നൃത്തത്തില്‍ എ ഗ്രേഡോടെ മൂന്നാമതാണ് എത്തിയതെങ്കിലും അതിന് ഒന്നാംസ്ഥാനത്തേക്കാള്‍ തിളക്കമുണ്ട്. പെരുമ്പുളിക്കല്‍ എസ്ആര്‍വി യുപി സ്കൂളിലെ 6-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സുനു പഠനത്തിലും മികച്ച നിലവാരം പുലര്‍ത്തുന്നു. ചികിത്സയും പഠന ചിലവുകളും വഹിക്കാന്‍ ഈ നിര്‍ദ്ധന കുടുംബം പാടുപെടുപെടുന്നെങ്കിലും അവയൊന്നും നൃത്ത പഠനത്തിന് വിലങ്ങുതടിയായിട്ടില്ല. നൃത്ത അദ്ധ്യാപിക കുരമ്പാല നാഗലഷ്മി ടീച്ചര്‍ സാഹചര്യങ്ങള്‍ മനസ്സിലാക്കി സൗജന്യമായാണ് സുനുവിനെ നൃത്തം അഭ്യസിപ്പിക്കുന്നത്. പന്തളം കുരമ്പാല സ്നേഹഭവനില്‍ സാബുവിന്റെയും ശ്രീലേഖയുടെയും മകളാണ് സുനു. മൂത്ത സഹോദരി ആര്യ ബിബിഎ വിദ്യാര്‍ത്ഥിനിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: