കോട്ടയം: സിആര്‍പിഎഫ് പെന്‍ഷനേഴ്‌സ് ഫോറം ജില്ലാ സമ്മേളനം പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും പുതുവത്സര ആഘോഷങ്ങളും നടത്തി. എന്‍ഡിഎ ദേശീയ കൗണ്‍സില്‍ അംഗവും കേരളാ കോണ്‍ഗ്രസ് ചെയര്‍മാനുമായ പി.സി. തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിജയകുമാരന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് സി.വി., കെ.എല്‍. തോമസ്, കെ.ജി.എന്‍. നായര്‍, സി.എന്‍. വാസന്തി, പി.ജെ. ജോസഫ്, കുഞ്ഞമ്മ സി.പി. എന്നിവര്‍ പ്രസംഗിച്ചു. പുതിയ ജില്ലാ ഭാരവാഹികളായി കെ.എല്‍. തോമസ് (പ്രസിഡന്റ്), സിന്ധു പ്രദീപ് (വൈസ് പ്രസിഡന്റ്), ജോര്‍ജ്ജ് സി.വി (സെക്രട്ടറി), കുഞ്ഞമ്മ സി.പി. (ജോ. സെക്രട്ടറി), പി.ജെ. ജോസഫ് (ക്യാഷര്‍) എന്നിവരെ തെരഞ്ഞെടുത്തു.
കേരളത്തിലെ അര്‍ധ സൈനീകര്‍ക്കും മറ്റ് കേന്ദ്രജീവനക്കാര്‍ക്കും അതാത് ജില്ലകളില്‍ ചികിത്സസാധ്യമാക്കുന്നതിന് എല്ലാ ജില്ലകളിലും സിജിഎച്ച്എസിന്റെ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന നിവേദനം സെക്രട്ടറി ജോര്‍ജ്ജ് സി.വി എന്‍ഡിഎ ദേശീയ കൗണ്‍സില്‍ അംഗം പി.സി. തോമസിനു നല്‍കി.
















