തൊടുപുഴ: ജില്ലാ കലോത്സവം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍, പുലര്‍കാലത്തെ മരം കോച്ചുന്ന തണുപ്പും നട്ടുച്ചയ്‌ക്കത്തെ പൊരിവെയിലും കലയുടെ കൈലാസ വേദിയില്‍ വിസ്മരിക്കപ്പെട്ടു. മത്സരങ്ങള്‍ ഇന്നലെ ആരംഭിച്ചെങ്കിലും ഇന്നാണ് ഉദ്ഘാടന സദസ്. നാടകം, കഥാപ്രസംഗം, തിരുവാതിര, ഭരതനാട്യം, ബാന്റ് മേളം, ചെണ്ട-തായമ്പക, ചെണ്ടമേളം, പഞ്ചവാദ്യം, മദ്ദളം, ചിത്രരചന, കവിതാ രചന, കഥാരചന, കൊളാഷ് തുടങ്ങിയ ഇനങ്ങളാണ് ഇന്നലെ കഴിഞ്ഞത്. വേദികള്‍ തമ്മിലുള്ള അകലം മത്സരാര്‍ത്ഥികളെ വലക്കുകയാണ്. ഒന്നാം വേദിയും രണ്ടാം വേദിയും ആര്‍ഭാടമാണെങ്കിലും മറ്റു വേദികളുടെ കാര്യത്തില്‍ പരാതികളുണ്ട്. ഒന്നാം വേദിയും രണ്ടാം വേദിയും ജയ്‌റാണി സ്‌കൂളിലാണ്. ഒരു കിലോമീറ്റര്‍ ദൂരെയാണ് മറ്റുവേദികള്‍. മറ്റൊരു പ്രധാന വേദിയായ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിലെത്താന്‍ മത്സരാര്‍ഥികള്‍ നന്നേ വിയര്‍പ്പൊഴുക്കി. എങ്കിലും നാടിന് കൗമാരമേള പുത്തനാവേശം ജനിപ്പിച്ചു. മറ്റു കാര്യങ്ങളില്‍ എല്ലാം സംഘാടക മികവ് അഭിനന്ദാര്‍ഹമായിരുന്നു. കലോത്സവ നടത്തിപ്പ് അധ്യാപക സംഘടനകള്‍ വീതം വച്ച് എടുത്തതോടെ മത്സര നടത്തിപ്പില്‍ വാശിയേറി. പ്രോഗ്രാം യുഡിഎഫ് അനുകൂല സംഘടനയും, ഭക്ഷണം ഇടതുപക്ഷ അനൂകൂല സംഘടനയുമാണ് കൈകാര്യം ചെയ്യുന്നത്. പബ്ലിസിറ്റി, സ്റ്റേജ്, ട്രോഫി, താമസം മത്സരാര്‍ത്ഥികളുടെ ആവശ്യങ്ങളെല്ലാം ഇത്തവണയും അധ്യാപകര്‍ വീതം വച്ചിരിക്കുകയാണ്.
















