അടൂര്‍: വഞ്ചിപ്പാട്ട്, നാടന്‍പാട്ട് മത്സരവേദികളെ സംഘാടകര്‍ അവഗണിച്ചു. ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളിലെ വേദി രണ്ടിലാണ് ഈ മത്സര ഇനങ്ങള്‍ അരങ്ങേറിയത്. രണ്ട് കെട്ടിടങ്ങള്‍ക്കിടയില്‍ തട്ടിക്കൂട്ടിയ ചെറിയ സ്റ്റേജിലാണ് വഞ്ചിപ്പാട്ടും, നാടന്‍ പാട്ടും മത്സരങ്ങള്‍ നടന്നത്. സാംസ്കാരിക തനിമയുള്ള വിഷയങ്ങളോട് സംഘാടകര്‍ അവഗണന കാട്ടിയതായി മത്സരാര്‍ത്ഥികളും അദ്ധ്യാപകരും പരാതിപ്പെട്ടു. മുന്‍വര്‍ഷങ്ങളില്‍ കലോത്സവത്തിന്റെ അവസാന ദിവസങ്ങളില്‍ പ്രധാന വേദികളിലാണ് വഞ്ചിപ്പാട്ടടക്കമുള്ള മത്സരങ്ങള്‍ നടത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: